Latest News

രുചികരമായ ഫിഷ് ടോമാറ്റോ റോസ്റ്റ്

Malayalilife
 രുചികരമായ ഫിഷ് ടോമാറ്റോ റോസ്റ്റ്


ഫിഷ് ടോമാറ്റോ റോസ്റ്റ് 

ചേരുവകള്‍

  1.  
  2. മീന്‍ (മുള്ളില്ലാത്തത്)  250 ഗ്രാം
  3. തക്കാളി  2 എണ്ണം
  4. സവാള  1 എണ്ണം
  5. ഇഞ്ചി  1 ഇഞ്ച് കഷണം
  6. വെളുത്തുള്ളി  6 അല്ലി
  7. കറിവേപ്പില  1 ഇതള്‍
  8. കാശ്മീരി മുളകുപൊടി  1 ടേബിള്‍സ്പൂണ്‍
  9. മഞ്ഞള്‍പൊടി  1 നുള്ള്
  10. കടുക്  1 ടീസ്പൂണ്‍
  11. എണ്ണ  3 ടേബിള്‍സ്പൂണ്‍
  12. ഉപ്പ്  ആവശ്യത്തിന്

തയാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച് വലുപ്പത്തില്‍).
തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വഴറ്റുക.
ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച്, മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയില്‍ വേവിക്കുക.
പിന്നീട് 1-2 മിനിറ്റ് തുറന്ന് വച്ച് വെള്ളം വറ്റിച്ച് തീ അണയ്ക്കുക (ഇടവിട്ട് ഇളക്കികൊടുക്കുക). ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
 

Read more topics: # tastey,# fish tomato,# roast
tastey fish tomato roast

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES