ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് സ്പെഷ്യൽ ബീഫ് വരട്ടിയത്. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍:
അരക്കിലോ ബീഫ്.
മുളകുപൊടി .
ഇറച്ചി മസാല.
മല്ലിപ്പൊടി.
മഞ്ഞൾപൊടി.
കുരുമുളക് പൊടി.
ഉപ്പ് .
വെളിച്ചെണ്ണ.
കുഞ്ഞുള്ളി ചതച്ചത്.
പച്ചമുളക് - അഞ്ച് എണ്ണം.
ഇഞ്ചി.
വെളുത്തുള്ളി.
കറിവേപ്പില.
കുരുമുളക് ചതച്ചത്.
തയാറാക്കേണ്ട വിധം:
ബീഫ് കഴുകി വൃത്തിയാക്കിയ ശേഷം മുളകുപൊടി, ഇറച്ചി മസാല, മല്ലിപ്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, പിന്നെ ഉപ്പും ചേർത്ത് നന്നായി മരിനേറ്റ് ചെയ്‌ത് വയ്ക്കുക.1/2 മണിക്കൂറിന ശേഷം ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി,കുഞ്ഞുള്ളി ചതച്ചതും അഞ്ചു പച്ചമുളകും മൂപ്പിച്ച് അരച്ച ഇഞ്ചിയും വെളുത്തുള്ളുയും ചേർത്ത് ഇളക്കുക.നീളത്തിൽ അരിഞ്ഞ തക്കാളിയും തിരുമ്മി വച്ച ബീഫും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് കുക്കർ അടച്ച് ചെരുതീയിൽ വേവിക്കുക.(ഇറച്ചി അതിന്റെ നെയ്യിൽ വേവുന്നതാണുചിതം അതുകൊണ്ട് വെള്ളത്തിന്റെ ആവശ്യമില്ല)3-4 വിസിൽ കേട്ടയുടനെ പ്രഷർ കുക്കർ ഓഫ് ചെയ്യുക.ശേഷം ഒരു ചട്ടിയിൽ ഇത്തിരി വെളിച്ചെണ്ണ ചൂടാക്കി ഇറച്ചി മസാല മൂപ്പിച്ചതും ബീഫും ചേർത്തിളക്കുക.ഇവ നന്നായി വറ്റി വരുമ്പോൾ ചതച്ച കുരുമുളകും കറിവേപ്പില യും മുകളിൽ വിതറി അടുപ്പിൽ നിന്നിറക്കി വയ്ക്കാവുന്നതാണ്.