സാലഡ് ചോറിന്റെ കൂടെ കഴിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് എല്ലാവരും. ബിരിയാണി മുതല്‍ ചോറുവരെ കഴിക്കുന്നവര്‍ സാലഡ് ഇഷ്ടമുള്ളവര്‍ ആയിരിക്കും നല്ലെരു സാലഡ് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം
ചേരുവകള്‍
വെള്ളം ചേര്‍ക്കാത്ത മോര് : അരലിറ്റര്‍ ലിറ്റര്‍
സാലഡ് വെള്ളരി, കാരറ്റ് ഉരച്ചത് : അരക്കപ്പ് വീതം
മല്ലിയില : കാല്‍കപ്പ്
നാരങ്ങാനീര് : അര ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
ഇഞ്ചി ചതച്ചത് : ഒരു കഷണം
പച്ചമുളക് : ഒന്ന്
പാകം ചെയ്യുന്ന വിധം
മോരൊഴികെയുള്ള സാധനങ്ങള്‍ മിക്സിയില്‍ അരച്ച് അരിച്ചെടുക്കുക. ഇതില്‍ മോര് ചേര്‍ത്ത് വീണ്ടും മിക്സിയില്‍ അടിക്കുക. ഐസ്‌ക്യൂബ് ചേര്‍ത്ത് കഴിക്കുക.