Latest News

റവ കേസരി ഉണ്ടാക്കാം

Malayalilife
 റവ കേസരി ഉണ്ടാക്കാം


ചേരുവകള്‍ 

1. റവ -1 കപ്പ്‌
2. പഞ്ചസാര- 1 1/ 2 കപ്പ്‌
3. വെള്ളം - 3 കപ്പ്‌
4. ഫുഡ്‌ കളര്‍- ഒരു നുള്ള് 
4. നെയ്യ് - 4 ടേബിള്‍ സ്പൂണ്‍
5. അണ്ടിപരിപ്പ് - ആവശ്യത്തിന്
6. ഉണക്കമുന്തിരി - ആവശ്യത്തിന്

ഒരു വട്ട പാത്രത്തില്‍ നെയ്യ് പുരട്ടി മാറ്റി വെയ്ക്കുക.

അണ്ടിപരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തു വെയ്ക്കുക.ഒരു കപ്പ്‌ പഞ്ചസാര മൂന്ന് കപ്പ്‌ വെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക്  ഒരു നുള്ള് ഫുഡ്‌ കളറും ചേര്‍ത്തിളക്കി തിളപ്പിക്കുക.ഒരു വലിയ പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി, അതിലേക്കു റവ ചേര്‍ത്ത് വറക്കുക . റവ നന്നായി മൂത്ത് വരുന്നത് വരെ ഇളക്കണം.റവ നന്നായി മൂത്ത് വരുമ്പോള്‍ പഞ്ചസാരയും കളറും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ആവശ്യത്തിനു നെയ്യും ചേര്‍ക്കാം. നന്നായി കുറുകുന്നത് വരെ ഇളക്കണം.പാത്രത്തില്‍ നിന്നും ഇളകി വരുന്ന പാകം ആകുമ്പോള്‍ നെയ്യില്‍ വറുത്ത അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ചേര്‍ത്ത് ഇളക്കണം. അതിനു ശേഷം നെയ്യ് പുരട്ടി വെയ്ച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റി നല്ലത് പോലെ നിരത്തുക.

 

Read more topics: # rava kesari recipe,# new
rava kesari recipe new

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES