ഭക്ഷണ പ്രേമികളുടെ ഇഷ്ട സാധനമാണ് അച്ചാര്‍ . പല നിറത്തിലും പല രുചിയിലുമുള്ള അച്ചാര്‍ കടകളില്‍ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളില്‍ നിന്നാണ് പലരും അച്ചാര്‍ കഴിക്കുന്നത് . നിങ്ങള്‍ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കില്‍ ഒന്ന് മനസ് വെച്ചാല്‍ വ്യത്യസ്തമായ കാട മുട്ട അച്ചാര്‍ ഈസിയായി നമ്മുക്ക് വീട്ടില്‍ ഉണ്ടാകാവുന്നതേയുള്ളു.
1, കാട മുട്ട - 14 എണ്ണം
2, എണ്ണ - 5ടീസ് സ്പൂണ്‍
3, കടുക് - 1/2 ടീസ് സ്പൂണ്‍
4, ഉണക്കമുളക് - 8 എണ്ണം
5, കറിവേപ്പില - 2 തണ്ട്
6, പച്ചമുളക് - 4 എണ്ണം ചെറുതായി അരിഞ്ഞത്
7, വെളുത്തുള്ളി, - 8
8, ഇഞ്ചി - ഒരു കഷ്ണം ചതച്ചത്
9, ഉലുവ, കടുക് പൊടിച്ചത് -അര ടീസ് സ്പൂണ്‍
10, ഉപ്പ് - ആവശ്യത്തിന്
11,വിനാഗിരി - 1/4 കപ്പ്
തയ്യറാക്കുന്ന വിധം
മുട്ട 15 എണ്ണം പകുതി വേവില്‍ പുഴുങ്ങുക.അതിനു ശേഷം അതിലെ തോട് കളഞ്ഞിട്ട് ,ഒരു പാന്‍ വച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. ചൂടായാല്‍ മുട്ട അതില്‍ ഇട്ട് ഫ്രൈ ചെയ്യുക അടച്ചു വെച്ച് വേണം ഫ്രൈ ചെയ്യാന്‍. ഇടയ്ക്ക് ഇളക്കണം. ഫ്രൈ ആയാല്‍ മുട്ട മാറ്റി ആ എണ്ണയിലേക്ക് അര സ്പൂണ്‍ കടുക്, ഉണക്കമുളക്, കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റുക അതിലെ വെള്ളം വറ്റുമ്പോള്‍, മഞ്ഞ പൊടി, മുളകുപൊടി, (കാശ്മീരിമുളക് പൊടി ) ചേര്‍ത്ത് വഴറ്റി അതിലേക്ക് ഫ്രൈ ചെയ്ത മുട്ട ഇടുക. നന്നായി മിക്‌സ് ചെയ്യുക. അതിലേക്ക് ഒരു ടീസ് സ്പൂണ്‍ഉലുവ പൊടി, കടുക് പൊടി, ഉപ്പ് ചേര്‍ത്ത് ഒന്നുകുടെ ഇളക്കുക, വിനാഗിരി ഒഴിക്കുക. ഗ്രേവികട്ടി ആകുമ്പോള്‍ വാങ്ങി തണുക്കാന്‍ വയ്ക്കുക
4 അല്ലെങ്കില്‍ 5 ദിവസം കഴിഞ്ഞ് ഉപയോഗിക്കാം
1 മാസം കേടുകൂടാതെ ഫ്രഡ്ജില്‍ സൂക്ഷിക്കാം