Latest News

ചെമ്മീൻ അച്ചാർ

Malayalilife
ചെമ്മീൻ അച്ചാർ

ചേരുവകള്‍


ചെമ്മീന്‍ 1 കിലോ
കാശ്മീരി മുളക് പൊടി 3 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ½ ടീസ്പൂണ്‍
കുരുമുളക് പൊടി ¼ ടീസ്പൂണ്‍
ഇഞ്ചി രണ്ട്‌ തുണ്ടം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി ½ കപ്പ്
പച്ചമുളക് 4
കായം 1 ടീസ്പൂണ്‍
ഉലുവ 1ടീസ്പൂണ്‍
വിനാഗിരി ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ
ഉപ്പു പാകത്തിന്

തയ്യാറാക്കുന്ന വിധം


ചെമ്മീന്‍ നല്ല പോലെ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.( ഇതിനായി അല്പം മുളക് പൊടി വേറെ എടുത്തു കൊള്ളൂ ) എന്നിട്ട് ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നല്ല പോലെ വറുത്തെടുക്കണം(ഇങ്ങനെ ചെയ്താലേ ഇതിലുള്ള വെള്ളത്തിന്റെ അംശം പോകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)
വറുത്ത ചെമ്മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക . ചെമ്മീന്‍ വറുത്ത പാത്രത്തില്‍ തന്നെ കടുകും കറിവേപ്പിലയും താളിയ്ക്കുക അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും കായവും ചേര്ത്ത്ം പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കുക. വറത്ത ചെമ്മീനും ഉപ്പും ചേര്ത്ത്് നന്നായി ഇളക്കാം. അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അലപം വിനാഗിരി ചെറുതായി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ചെമ്മീന്‍ അച്ചാര്‍ തയ്യാര്‍. തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.
(കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.വെള്ളം ചേര്ക്കാ തെ അല്പം പുരണ്ടു ഇരിക്കുന്നതാണ് നല്ലത് .
ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപയോഗിക്കുന്നതാകും നല്ലത്. ഡ്രൈ ആയ ചെമ്മീന്‍ വിനാഗിരിയില്‍ കിടന്നു ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ. ചെമ്മീന്‍ കഷണങ്ങളായി മുറിച്ചു ഇടണമെങ്കില്‍ അങ്ങനെ ചെയ്യാം.
പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്..
അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്. ചെമ്മീന്‍ അച്ചാറിനു അല്പം എരിവു വേണം .ഗ്ലാസ്സ് ജാറില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നന്ന്

Read more topics: # prawns pickle making receipe
prawns pickle making receipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES