ഏവർക്കും ഇഷ്‌ടപ്പെട്ട ഒരു വിഭവമാണ് പോർക്ക് വരട്ടിയത്. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ രുചികരമായ രീതിയിൽ തയ്യാറാക്കാം എന്ന് നോക്കാം
ചേരുവകൾ:
1.പോർക്ക് 1 കിലോ
2.കൊച്ചുള്ളി ഒരു പിടി
3.വെളുത്തുള്ളി 16 എണ്ണം
4.ഇഞ്ചി 2 സ്‌പൂൺ
5.പച്ചമുളക്. 3
6. വേപ്പില 2 തണ്ട്
7.കുരുമുളക് 1 സ്‌പൂൺ
8.മുളകുപൊടി ഒന്നര സ്‌പൂൺ
9.മല്ലിപ്പൊടി. ഒന്നരസ്പൂൺ
10.മഞ്ഞപൊടി കാൽ സ്‌പൂൺ
11.കുരുമുളക് പൊടി അര സ്‌പൂൺ
12.നാളികേരം 5 സ്‌പൂൺ
13.നേന്ത്ര കായ 1
14.പെരുംജീരകം കാൽ സ്‌പൂൺ
15.ഉപ്പു
16.ഇറച്ചി മസാല 1 സ്‌പൂൺ
തയ്യാറാക്കുന്ന വിധം:
ഇറച്ചി അല്പം, കുരുമുളകും, മഞ്ഞപൊടിയും ചേർത്ത് കുകെറിൽ വേവിക്കുക. കായ തൊലിയോടെ നുറുക്കി അല്പം ഉപ്പു ചേർത്ത് വേവിക്കുക.( നെയ്യൊക്കെ ഈ കായയിൽ അങ്ങ് പിടിക്കും). നാളികേരം പെരുംജീരകം ചേർത്ത് നന്നായി വറുക്കുക. ചട്ടിയിൽ എണ്ണ ഒഴിച്ച്, ഇഞ്ചി, വെളുത്തുള്ളി, കൊച്ചുള്ളി, പച്ചമുളക് നന്നായി മൂപ്പിക്കുക. പൊടികൾ ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് ഇറച്ചി, വേവിച്ച കായ ചേർത്ത് നന്നായി റോസ്റ്റ് ചെയ്തു എടുക്കുക. ഇറക്കാൻ നേരം, കുരുമുളകുപൊടിയും വറുത്ത നാളികേരം കൈകൊണ്ടു ഒന്ന് ഞെരടി പൊടിച്ചു ചേർത്ത്, ഇളക്കി ഇറക്കുക.