പോര്‍ക്ക് - 1 കിലോഗ്രാം
ഗ്രേവി തയ്യാറാക്കാം
വെളിച്ചെണ്ണ
തേങ്ങ- പകുതി
ഉള്ളി-4 എണ്ണം
തക്കാളി- 2 എണ്ണം
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്- ഒന്നരടീസ്പൂണ്‍
കറിവേപ്പില- ഒരുതണ്ട്
ബീഫ് മസാല- ഒന്നരടീസ്പൂണ്‍
കുരുമുളക് പൊടി- ഒന്നരടീസ്പൂണ്‍
വറ്റല്‍ മുളക്- 4 എണ്ണം
പഞ്ചസാരയും ഉപ്പും- കുറച്ച്
പോര്‍ക്കില്‍ ചേര്‍ക്കാം
വെളിച്ചെണ്ണ- ആവശ്യത്തിന്
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്- 1 ടീസ്പൂണ്‍
മുളകുപൊടി- അരടീസ്പൂണ്‍
നാരങ്ങ- ഒന്നിന്റെ പകുതി
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
1. പോര്‍ക്ക് കഴുകി വൃത്തിയാക്കുക. അതിനുശേഷം അതില്‍ വെളിച്ചെണ്ണ, നാരങ്ങാനീര്, 1 ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, അരടീസ്പൂണ്‍ മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍്ത്തിളക്കി 10 മിനിറ്റ് നേരം വയ്ക്കുക
2. 10 മിനിറ്റിന് ശേഷം പ്രെഷര്‍ കുക്കറില്‍ വേവിക്കുക.
3. ഈ സമയം ഒരു പാനില്‍ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. ഇതിലേക്ക് ഒന്നര ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് ചേര്‍ത്തിളക്കുക
4. ഇനി കഷണങ്ങളാക്കിയ തക്കാളി ചേര്‍ക്കാം.
5. ഇതില്‍ ബീഫ് മസാല, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍്ക്കുക
6. നന്നായി മിക്സ് ചെയ്തതിന് ശേഷം ചിരകിവച്ചിരിക്കുന്ന തേങ്ങ കൂടി ചേര്ക്കുക.
7. ഇനി ഇതില്‍ കുറച്ച് വെള്ളവും കുറച്ച് പഞ്ചസാരയും ചേര്‍്ത്ത് ഒരു മിക്സിയില്‍ നന്നായി അരച്ചെടുക്കുക
8. ഈ പേസ്റ്റ് നമ്മള്‍ വേവിക്കാനുപയോഗിച്ച പാനിലേക്ക് മാറ്റി ചെറുതായി ഇളക്കുക.
9. വേവിച്ച പോര്‍ക്ക്് ഇതിലേക്കിട്ട് ചെറിയ തീയില്‍ നന്നായി വേവിക്കുക.