ഇഷ്ട്ടമുള്ള എല്ലാ പച്ചക്കറികളും ഉപയോഗിക്കാം.ഇവിടെ ഉരുളക്കിഴങ്ങു,ഗ്രീൻപീസ്.കോളിഫ്ലവർ,പച്ചമുളക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്
പച്ചക്കറികൾ നന്നായി വേവിച്ചു ഒന്ന് ഉടച്ചു വെക്കുക.(കുക്കറിൽ വേവിക്കാം)
പാനിൽ ബട്ടർ / എണ്ണ ചൂടാക്കി സവാള വഴറ്റുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം ഒരു സ്പൂൺ മുളകുപൊടി മല്ലിപ്പൊടി ജീരകപ്പൊടി,മസാലപ്പൊടി എന്നിവയും ചേർത്ത് വഴറ്റുക.രണ്ടുവലിയ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി അൽപ്പം വെള്ളമൊഴിച്ചു അടച്ചു വേവിക്കുക. തക്കാളി നന്നായി വെന്തു കഴിയുമ്പോൾ ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കാം. സെർവ് ചെയ്യുമ്പോൾ നാരങ്ങാ നീരും സവാള ചെറുതായി അരിഞ്ഞതും ചേർക്കാം . ഒരു സ്പൂൺ ബട്ടർ മുകളിലൂടെ ഒഴിക്കാം! (കസ്തുരി മേത്തി പൗഡർ,ഡ്രൈ മംഗോ പൌഡർ,അനാർധാന പൌഡർ ഒക്കെ ചേർക്കുകയാണെങ്കിൽ നോർത്ത് ഇന്ത്യൻ ടേസ്റ്റ് കിട്ടും