ആവശ്യമായ സാധനങ്ങള്‍
പനീര്-250 ഗ്രാം
സവാള-3
തക്കാളി-2
പച്ചമുളക്-5
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി-10 അല്ലി
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മല്ലിപ്പൊടി-1 സ്പൂണ്‍
കുരുമുളകുപൊടി- 1 സ്പൂണ്‍
ഇറച്ചി മസാല-1 സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
ഉണ്ടാക്കേണ്ട വിധം
പനീര്‍ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. സവാള കനം കുറച്ച് നീളത്തില്‍ അരിയണം. തക്കാളിയും ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി പനീര്‍ അതില്‍ ചെറുതായി വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. ഇതുമാറ്റി വയ്ക്കുക.
എണ്ണയില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവയിട്ട് വഴറ്റണം. ഇതിലേക്ക് പച്ചമുളകും മസാലപ്പൊടികളും ഉപ്പും ചേര്‍ക്കണം. നല്ലപോലെ ഇളക്കി തക്കാളിയും ചേര്‍ത്ത് വഴറ്റണം. മസാല പാകമാകുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് അല്‍പം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക.
വെന്ത് മസാല പനീര്‍ കഷ്ണങ്ങളില്‍ പുരണ്ടു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.