വെജിറ്റേറിയൻ വിഭവകർക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് ഉള്ളി സാമ്പാർ. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
സാമ്ബാര്‍ പരിപ്പ് ..... ഒരു കപ്പ്
ചുവന്നുള്ളി ..... 2 കപ്പ്
പച്ചമുളക് നീളത്തില്‍ മുറിച്ചത് .... 2എണ്ണം
മുളക് പൊടി ..... 1/2 ടീസ്പൂണ്‍
മല്ലിെപ്പാടി ..... 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ...... 1/4 ടീസ്പൂണ്‍
ഉലുവാപ്പൊടി ..... 2 നുള്ള്
കായം ..... ഒരു ചെറിയ കഷണം
സാമ്ബാര്‍ പൊടി ..... 3 ടീസ്പൂണ്‍
വാളന്‍ പുളി (നെല്ലിക്കാ വലിപ്പം) കുറച്ച് വെള്ളത്തില്‍ കുതിര്‍ത്ത് വക്കുക. ഉപ്പ്, കടുക്, എണ്ണ .... പാകത്തിന്
കറിവേപ്പില ..... 2 തണ്ട്
വറ്റല്‍ മുളക് ..... 2 എണ്ണം
തയാറാക്കുന്ന വിധം
പരിപ്പില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. പരിപ്പ്, ചുവന്നുള്ളി, പാന്‍ അടുപ്പില്‍ വച്ച ശേഷം പച്ചമുളക്, മുളക് പൊടി, മല്ലി പൊടി, ഉലുവാ പൊടി ഇവയും കുറച്ച് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി നാണായി വേവിക്കേണ്ടതാണ്.
പുളി വെള്ളം, കായം സാമ്ബാര്‍ പൊടി ഇവ ഉള്ളി അല്‍പ്പം വെന്ത് കഴിയുമ്ബോള്‍ ചേര്‍ത്ത് വേവിക്കാം. ഉള്ളി നന്നായി വെന്ത് ഉടഞ്ഞു പോകരുത്. ശേഷം പാനില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില, ഉഴുന്ന്പരിപ്പ് ഇവ താളിച്ച് എടുക്കാവുന്നതാണ്.