ചേരുവകള്‍
കോഴിമുട്ട - നാലെണ്ണം
കടലമാവ് -രണ്ട് കപ്പ്
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി- നാല് അല്ലി
കറിവേപ്പില - ഒരു തണ്ട്
കുരുമുളക് പൊടി - രണ്ട് സ്പൂണ്‍
മുളകു പൊടി - ഒന്നര സ്പൂണ്‍
ഉപ്പ് , വെള്ളം, വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലമാവ് വെള്ളമൊഴിച്ച് കലക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും അരച്ച് മാവില്‍ ചേര്‍ക്കുക. ഉപ്പ്, മുളകു പൊടി, കുരുമുളകു പൊടി ചേരുവയും മാവില്‍ ചേര്‍ക്കുക. മുട്ട പുഴുങ്ങി നാലായി മുറിച്ച് മാവില്‍ മുക്കി തിളച്ച എണ്ണയിലിട്ട് വേവിച്ച് കോരിയെടുക്കുക.