റെസിപ്പി
മട്ടണ്‍ കഴുകി വെള്ളം കളഞ്ഞെടുക്കുക.....
ഇതിലേക്ക് ആവശൃത്തിന് ഉപ് ,മഞ്ഞള്‍ പൊടി ,കുരുമുളക്‌പൊടി ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒരു മണിക്കൂര്‍ വെക്കുക..
കുക്കര്‍ ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ,ഗ്രാമ്പൂ , ഏലക്ക , പട്ട ഇട്ട് പൊട്ടിക്കുക.
ഇതിലേക്ക് ഒരു കപ്പ് ചറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക...
ആവശൃത്തിന് വെളുത്തുള്ളി , ഇഞ്ചി , ചെറിയ ഉള്ളി , വലിയ ജീരകം ഇവ ചതച്ചെടുത്ത് ഇതിലേക്ക് ചേര്‍ക്കുക.
കറിവേപ്പിലയും ചേര്‍ക്കുക.
ഒന്നു കൂടി വഴറ്റി ആവശൃത്തിന് മല്ലിപ്പൊടി , മുളക് പൊടി , മഞ്ഞള്‍ പ്പൊടി , കുരുമുളകു പൊടി ചേര്‍ത്ത് ചെറിയ തീയില്‍ വഴറ്റുക....
മാറ്റിവെച്ച മട്ടണ്‍ ഇതിലേക്ക് ചേര്‍ക്കുക..
പാകത്തിന് ഉപ്പു ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത്
കുറച്ചു വെള്ളമൊഴിച്ച് കുക്കര്‍ അടച്ചു വേവിക്കുക.
ഒരു പാന്‍ ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞതും ,കറിവേപ്പിലയും മൂപ്പിച്ച് വേവിച്ച മട്ടണിലേക്ക് ചേര്‍ക്കുക......
ഒന്നു സെറ്റായ ശേഷം കഴിക്കാം....
പത്തിരി , ചപ്പാത്തി , വെള്ളപ്പം എല്ലാത്തിന്റെ കൂടെയും ചേര്‍ത്ത് കഴിക്കാം.......