ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കരൾ വരട്ടിയത്. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചിക്കൻ കരള്‍: അര കിലോ ചെറിയ ഉള്ളി: 2 കപ്പ് (ചെറുതായി അരിഞ്ഞത് )
പച്ചമുളക്: 3
കുരുമുളകുപൊടി: 1 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 2 ടീസ്പൂണ്‍
മല്ലിപ്പൊടി: 2 ടീസ്പൂണ്‍
മുളകുപൊടി: 3/4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി: 1/4 ടീസ്പൂണ്‍
ഗരം മസാലപ്പൊടി: 3/4 ടീസ്പൂണ്‍
തക്കാളി വലുത്: 1
മല്ലിയില , പുതിനയില , കറിവേപ്പില ( 1 സ്പൂണ്‍ വീതം )
വെളിച്ചെണ്ണ: ആവശ്യത്തിന്
ഉപ്പു: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചെറുതായി ചൂടാക്കി കരളില്‍ നല്ലവണ്ണം പുരട്ടി 20 മിനിറ്റ് വയ്ക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍ ഇട്ടു ചുവപ്പിക്കുക. ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്ത് നല്ലവണ്ണം വഴറ്റിയതിനു ശേഷം പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞു ചേര്‍ക്കുക. വഴന്നതിനു ശേഷം കരള്‍ ചേര്‍ത്ത് അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക. വെന്തതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂണ്‍, കുരുമുളകുപൊടി, മല്ലിയില, പുതിനയില കറിവേപ്പില, ആവശ്യത്തിനു ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലവണ്ണം വരട്ടിയെടുക്കുക. ചപ്പാത്തി പത്തിരി എന്നിവയ്‌ക്കൊപ്പം സ്വാദിഷ്ടമായ കരള്‍ വരട്ടിയത് റെഡി .