ഭക്ഷണ പ്രേമികളുടെ പ്രിയ വിഭവങ്ങളിൽ ഒന്നാണ് ലിവർ ഫ്രൈ. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയായിരകക്ക് എന്ന് നോക്കാം.
ലിവർ പെപ്പർ ഫ്രൈ
ആവശ്യമായവ:
ബീഫ് ലിവർ- അര കിലോ
ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള)
ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ tbsp വീതം
പച്ചമുളക്, കറിവേപ്പില
കുരുമുളക് പൊടി - 1 or 1.5 tbsp (എരിവിനു അനുസ്സരിച്ച്)
മഞ്ഞൾ പൊടി - 1/4 tsp
ഇറച്ചി മസാല - 1/2 tsp
ഉപ്പു, എണ്ണ
തയ്യാറാക്കുന്ന വിധം:
ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മസാല കൂട്ട് ലേശം വെള്ളത്തിൽ കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക.അതിന് ശേഷം കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് അര മണിക്കൂറിൽ താഴെ വേവിക്കുക, അധികം വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും. കറി വെള്ളം വറ്റി വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പിലയും 3-4 കുരുമുളക് ചതച്ചതും ചേർത്ത് ചൂടോടെ വിളമ്പുക.