വെണ്ടയ്ക്ക തോരൻ

Malayalilife
വെണ്ടയ്ക്ക തോരൻ

വർക്കും പ്രിയപ്പെട്ട ഒരു തോരൻ ആണ് വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കുന്നത്. എന്നാൽ ഇവ എങ്ങനെ രുചികരമായ രീതിയിൽ തയ്യാറാക്കാം എന്ന് നോക്കാം. 

ആവശ്യമായ സാധനങ്ങൾ :-

വെണ്ടയ്ക്ക – 15 എണ്ണം
സവാള – 1 ( പൊടിയായി അരിഞ്ഞത് )
പച്ച മുളക് – 3 (എരിവിനനുസരിച് adjust ചെയ്യാം )
കറിവേപ്പില
ഉപ്പ്‌ –
ചിരകിയ തേങ്ങ- 3 -4 ടേബിൾ സ്പൂൺ
എണ്ണ – 3 ടേബിൾ സ്പൂൺ
കടുക് -1 ടീ സ്പൂൺ

ഉണ്ടാക്കുന്ന വിധം :-

വെണ്ടയ്ക്ക കഴുകി നന്നായി തുടച്ചെടുക്കുക .( ഇങ്ങനെ ചെയ്യുന്നത് വെണ്ടക്കായിലെ പശ പോകുന്നതിനു വേണ്ടിയാണ് ). വെണ്ടയ്ക്ക നടുവെ കീറി കനം കുറച് അരിഞ്ഞെടുക്കുക ( ചിത്രത്തിലെ പോലെ ).ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക .അതിന് ശേഷം സവാള , പച്ച മുളക് , കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക . സവാള സോഫ്റ്റായി കഴിയുമ്പോൾ വെണ്ടയ്ക്ക ചേർത്ത് ഇളക്കാം .ഇങ്ങനെ 2 മുതൽ 3 മിനുട്ട് വരെ ഇളക്കാം . ശേഷം അടച്ച്‌ വച്ച് വേവിക്കാം ( വെണ്ടയ്ക്ക നിരത്തിയിട്ടു അടച്ചു വെക്കണം , തട്ടി പൊത്തി വച്ചാൽ വെണ്ടക്കയുടെ പശ പശപ്പ് പോകില്ല ).


ഇടക്കിടക്ക് ഇളക്കിയിടാൻ മറക്കരുത് .വെണ്ടക്ക 80 % വെന്താൽ ചിരകി വച്ചിരിക്കുന്ന തേങ്ങ ചേർക്കാം . വെണ്ടയ്ക്ക ഒത്തിരി ഡ്രൈ ആയത് പോലെ തോന്നിയാൽ 1 അല്ലെങ്കിൽ 2 സ്പൂൺ വെള്ളം തളിച്ച് കൊടുക്കാം .വെണ്ടയ്ക്ക നന്നായി വെന്ത് കഴിഞ്ഞാൽ വാങ്ങി വെക്കാം .

Read more topics: # ladies finger thoran
ladies finger thoran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES