Latest News

കുലുക്കി സര്‍ബത്ത് തയ്യാറാക്കാം

Malayalilife
കുലുക്കി സര്‍ബത്ത് തയ്യാറാക്കാം

ര്‍ബത്ത് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല് അല്പം കൂടു സ്‌പെഷ്യലായി പറഞ്ഞാല് കുലുക്കി സര്‍ബത്തായിരിക്കും കൂടുതല്‍ ഇഷ്ടം. നമ്മുടെ നാട്ടല്‍ അല്‍പം സ്‌പെഷ്യലാണ് ഇന്ന്കുലുക്കി സര്‍ബത്ത്. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ട് വരുന്ന ഒരു പാനീയം പെട്ടന്ന് കേറളത്തില്‍ മുഴുവന്‍ പ്രചാരം നേടിയത് അതിന്റെ സ്വാദ് കൊണ്ട് തന്നെയാണ്. ദാഹം മാറാന്‍ മാത്രമല്ല എനര്‍ജിയുടെ കാര്യത്തിലുംകുലുക്കി സര്‍ബത്ത് അല്‍പം സ്‌പെഷ്യല്‍ ആണ്. ഇത് കുടിച്ചാല്‍ പിന്നെ യാതൊരു തരത്തിലുള്ളഎനര്‍ജി ഡ്രിങ്ക്‌സും കഴിക്കേണ്ട എന്നതാണ് സത്യം. ഇതെങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

നാരങ്ങ- 1 എണ്ണം
പഞ്ചസാര സിറപ്പ്- 2 ടേബിള് സ്പൂണ്
പച്ചമുളക്- 1 എണ്ണം
ഇഞ്ചി നീര്- അര ടീസ്പൂണ്
കശകശ- അര ടീസ്പൂണ്
കൈതച്ചക്ക- നന്നായി കൊത്തി നുറുക്കുക - 2 ടേബിള് സ്പൂണ്
സോഡാ-1 ഗ്ലാസ്സ്
ഐസ് പൊടിച്ചത്- 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ജാറില് പഞ്ചസാര സിറപ്പ്, സോഡാ എന്നിവ ഒഴിയ്ക്കുക.
ഒരു നാരങ്ങ നാലായി മുറിച്ചു ചെറുതായി പിഴിഞ്ഞ് അത് ജാറില്തന്നെ ഇടുക. ഇഞ്ചി നീര്, കശകശ, കൈതച്ചക്ക, ഐസ് പൊടിച്ചത് എന്നിവയും ചേര്ത്ത് നന്നായി കുലുക്കുക. 20 സെക്കന്റോളം കുലുക്കിയ ശേഷം ഗ്ലാസ്സില് പകര്ന്ന് ഉപയോഗിക്കാം.

Read more topics: # kulukki sarbath,# making
kulukki sarbath, making

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES