അടുക്കളയില്‍ കയറുമ്പോള്‍ അല്‍പം പൊടികൈക്കള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.ഭഷണത്തിന്റെ രുചി തീരുമാനിക്കുന്നത് അതില്‍ ഉപയോഗിക്കുന്ന സാധനങ്ങളാണ്. അതിലേക്ക് അല്‍പം പൊടികൈകള്‍ കൂടി ചേര്‍ത്താലോ....സംഭവം പൊളിക്കും
- ചോറ് അല്‍പം വേവ് കൂടുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഇനി ചോറ് വേവ് കൂടിയാല്‍ അതിലേക്ക് അല്‍പം നാരങ്ങ നീര് തളിച്ചാല്‍ മതി. ഇത് ചോറ് വേവ് കൂടുന്നതിന് പരിഹാരം നല്‍കും.
-
- ഇഡ്ഡലിക്ക് മയം കിട്ടുന്നതിനായി അരി അരക്കുമ്പോള്‍ അല്‍പം അവലും ചേറും ചോക്കാം. ഇത് ഇഡ്ഡലിക്ക് മയവും രുചിയും വര്‍ദ്ധിപ്പിക്കും .
- പുട്ട് ഉണ്ടാക്കുമ്പോള്‍ തരിയായി വരാനും മൃദുലമാകാനും അല്‍പ്പം ചോറ് ചേര്‍ത്ത് മിക്സിയില്‍ ഒറ്റത്തവണ മാവ് റിവേഴ്സ് അടിച്ച് എടുക്കുന്നത് നന്നായിരിക്കും.
-
- മീന്‍ കറി തയ്യാറാക്കുമ്പോള്‍ അതിലേക്ക് വലിയ ഉള്ളിക്ക് പകരം ചെറിയ ഉള്ളി ചേര്ക്കാവുന്നതാണ്. മല്ലിപ്പൊടി ചേര്‍ക്കരുത്. ഇത് മീന്‍ കറി കേടാകാതിരിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ മീന്‍ വെട്ടുമ്പോള്‍ അടുക്കളയിലും കയ്യിലും മണം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മീന്‍ കഴുകുന്ന വെള്ളത്തില്‍ കുരുമുളകിന്റെ ഇലയും കല്ലുപ്പും ചേര്‍ത്ത് കഴുകുക. മണം നിലനില്‍കുകയും ഇല്ല.മീന്‍ നന്നായി വൃത്തിയാവുകയും ചെയ്യും
-
- പഞ്ചസാര പാചകത്തില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാതെ ഒന്നു തന്നെയാണ് .പഞ്ചസാരയിലും പഞ്ചചസാര പാത്രങ്ങളിലും ഉറുമ്പ് കയറുന്നത് സധാരണമാണ്.എന്നാല്‍ പഞ്ചസാരയില്‍ ഉറുമ്പ് കയറാതിരിക്കാന്‍ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവെച്ചാല്‍ മതിയാകും.
- പച്ചരി, കടല, വന്‍പയര്‍ എന്നിവ പെട്ടെന്ന് കുതിര്‍ന്നു കിട്ടാന്‍ ചൂടുവെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക..
-
- ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ മയം കിട്ടുന്നതിന് വേണ്ടി ചൂടുപാലോ, ചൂടുവെള്ളമോ ഒഴിച്ച് കുഴയ്ക്കുക