മഞ്ഞള്‍ പൊടി - ഒന്നര ടീസ്പൂണ്‍
മുളകുപൊടി - 3 ടീസ്പൂണ്‍
ഉപ്പ്് - പാകത്തിന്
വറ്റല്‍മുളക് - മുക്കാല്‍ കപ്പ്
ജീരകം - അര ടീസ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
തക്കാളി നന്നായി
പഴുത്തത്് - 3 എണ്ണം
ഇഞ്ചി പൊടിയായി
അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് പൊടിയായി
അരിഞ്ഞത് - 12
കടുക് - അര ടീസ്പൂണ്‍
വെളുത്തുള്ളി
പൊടിയായി അരിഞ്ഞത് - 20 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വിനാഗിരി - 2 കപ്പ്
നല്ലെണ്ണ - 150 മില്ലി
തയ്യാറാക്കുന്നവിധം:
കല്ലുമ്മക്കായ വൃത്തിയായി കഴുകിയതിനു ശേഷം കത്തി ഉപയോഗിച്ച് അതിന്റെ ഇറച്ചി വേര്‍പ്പെടുത്തുക. അതിന്റെ പാമ്പന്‍ എടുത്തു കളയാന്‍ ശ്രദ്ധിക്കണം.
നന്നായി കഴുകിയ കല്ലുമ്മക്കായ മുളകും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി അല്‍പ്പനേരം വെയിലില്‍ വെച്ച് വാട്ടിയെടുക്കണം. അതിനു ശേഷം എണ്ണയില്‍ നന്നായി പൊരിച്ചെടുക്കുക.
വറ്റല്‍മുളകും ജീരകവും ഉലുവയും ശേഷിക്കുന്ന മഞ്ഞള്‍പ്പൊടിയും തക്കാളിയും കൂടി ഒട്ടും വെളളം തൊടാതെ അരച്ചെടുക്കുക. ചിലര്‍ അല്‍പ്പം വിനാഗിരി തളിച്ചും അരച്ചെടുക്കാറുണ്ട്്. നന്നായി അരച്ചെടുത്ത ഈ അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം അമ്മി വിനാഗിരി ഒഴിച്ച് കഴുകി അത് മറ്റൊരു പാത്രത്തില്‍ ശേഖരിച്ചുവെയ്ക്കുക.
ഇറച്ചി വറുത്ത എണ്ണയും ശേഷിക്കുന്ന എണ്ണയും കൂടി ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കിയതിനു ശേഷം കടുക് പൊട്ടിക്കുക. അരിഞ്ഞുവെച്ച പച്ചമുളക്, ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ച അരപ്പു കൂടി ചേര്‍ത്ത് നന്നായി മൂപ്പിക്കുക. അരകല്ല് കഴുകി ശേഖരിച്ച വിനാഗിരി ഇതിലേക്ക് ഒഴിക്കുക.
വെള്ളം നന്നായി വലിഞ്ഞതിനു ശേഷം വറുത്തുവച്ച കല്ലുമ്മക്കായയും ബാക്കി വരുന്ന വിനാഗിരിയും ഉപ്പും ചേര്‍ത്ത് ഇളക്കി വേവിക്കുക.
തണുത്തശേഷം ഒട്ടും ജലാംശമില്ലാത്ത കുപ്പികളിലേക്ക് മാറ്റി സൂക്ഷിക്കാം.