ചേരുവകൾ :
15 കല്ലുമ്മക്കായ
2 കപ്പ് വറുത്ത അരിപ്പൊടി
3/4 കപ്പ് ചിരകിയ തേങ്ങ
6-7 ചെറിയുള്ളി
1/4" കഷണം ഇഞ്ചി
1-2 പച്ചമുളക്
കറിവേപ്പ് - 2 or 3 leaves
1 tsp പെരുംജീരകം
1 tsp നല്ല ജീരകം
ചൂടുവെള്ളം - ആവശ്യത്തിന് (1 to 1.5 cup)
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമായത്
For the Coating:-
3 tbsp മുളക് പൊടി
1/2 tsp മഞ്ഞൾ പൊടി
1/2 tsp ഗരം മസാല പൊടി
1 tbsp അരിപ്പൊടി
ഉപ്പ് - ആവിശ്യത്തിന്
വെള്ളം - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം :
അരിക്കടുക്ക ഉണ്ടാക്കാൻ ഫ്രഷ് ആയിട്ടുള്ള കല്ലുമ്മക്കായ ആണ് ശെരിക്കും വേണ്ടത് . എനിക്ക് അതു കിട്ടാത്തത് കാരണം പകുതി ഷെൽ ഉള്ള ഫ്രോസൺ കല്ലുമ്മക്കായ ആണ് ഉപയോഗിച്ചിരിക്കുന്നത് .
ആദ്യം തന്നെ നമ്മൾ കല്ലുമ്മക്കായ ഓരോന്നായെടുത്തു ഒരു സ്റ്റീൽ സ്ക്രബ്ബർ വെച്ചു നന്നായി ഉരച്ചു കഴുകി വൃത്തിയാക്കണം. ഫ്രഷ് ആണെങ്കിൽ ഷെൽ നെടുകെ പിളർന്നു വെക്കണം.പിന്നെ അകത്തുള്ള വേസ്റ്റും കളയണം.
ഇനി ഇതിനു വേണ്ട സ്റ്റഫിങ് തയ്യാറാക്കാം. അതിന്നായി മേലെ പറഞ്ഞ അളവ് പ്രകാരം ഉള്ള അരിപ്പൊടി എടുക്കുക . ഒരു മിക്സിയിൽ തേങ്ങ, പെരും ജീരകം , ചെറിയ ജീരകം , ഉള്ളി ,പച്ചമുളക് ,കറിവേപ്പ് എന്നിവ ഇട്ട് വെള്ളം ചേർക്കാതെ നന്നായി ചതച്ചെടുക്കുക. ഇതു നമ്മൾ നേരത്തെ എടുത്തു വെച്ചിരിക്കുന്ന അരിപ്പൊടിയിലേക്കു ചേർത്തു, അതിലേക്കു ആവശ്യത്തിന് ഉപ്പും ചേർത്തു ചൂട് വെള്ളം ഇത്തിരി ആയി ഒഴിച്ചു സോഫ്റ്റ് മാവായി കുഴച്ചെടുക്കണം . ഇത് ഇത്തിരി ആയി എടുത്ത് വൃത്തിയാക്കി വെച്ചിരിക്കുന്ന കല്ലുമ്മക്കായ ഷെല്ലിൽ നിറച്ചു ആവിയിൽ ഒരു 20-25 മിനിറ്റ് നേരം വേവിച്ചെടുക്കണം.
അത് വേവുന്ന സമയം കൊണ്ട് നമുക്ക് കോട്ടിങ്ങിനുള്ള മിശ്രിതം തയ്യാറാകാം.അതിനായി മുളകുപൊടി , മഞ്ഞൾപൊടി , അരിപ്പൊടി , ഗരം മസാല , ഉപ്പു എന്നിവ എടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്തു മിക്സ് ചെയ്യുക .വളരെ ലൂസും ആവരുത് എന്നാൽ കട്ടിയും ആവാത്ത പാകത്തിൽ വേണം ഈ മിശ്രിതം തയ്യാറാക്കാൻ .
ഇനി വെന്തു കഴിഞ്ഞ കല്ലുമ്മക്കായ ഷെല്ലിൽ നിന്നും ഇളക്കി എടുത്ത ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് മിശ്രിതത്തിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കണം. വളരെ രുചികരമായ കല്ലുമ്മക്കായ നിറച്ചത്/ അരിക്കടുക്ക തയ്യാർ !