ആവശ്യമുള്ള സാധനങ്ങള്‍
ഇരുമ്പന്‍പുളി അര കിലോ
വെളുത്തുള്ളി- പത്ത് അല്ലി
മുളകുപൊടി നാല് ടേബിള്‍ സ്പൂണ്‍
കടുക്- അര ടീസ്പൂണ്‍
കായം പൊടിച്ചത് ഒരു ചെറിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
നല്ലെണ്ണ ഒരു ചെറിയ കപ്പ്
പാകം ചെയ്യുന്ന വിധം:
ഇരുമ്പന്‍പുളി ചെറുതായി അറിഞ്ഞ് അല്പ്പം ഉപ്പു പുരട്ടി വെക്കുക. അൽപ്പ നേരത്തിനു ശേഷം അതിൽ നിന്നും ഊറി വരുന്ന പുളിവെള്ളം പിഴിഞ്ഞ് കളയുക. എന്നിട്ട് ചീനിച്ചട്ടിയിൽ അല്പ്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക എന്നിട്ട് വെള്ളുത്തുള്ളി ഇട്ടു വഴറ്റുക അതിലേക് മുളകുപൊടി ചേര്‍ക്കുക. ശേഷം , ഉപ്പ്, കായം പൊടിച്ചത് ചേര്‍ത്ത് യോജിപ്പിക്കുക.പൊടികൾ മൂത്ത് കഴിയുമ്പോൾ അതിലേക്ക് ബാക്കി നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായ ശേഷം വാങ്ങിവെച്ച് അല്പ്പം ആറി തുടങ്ങുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന പുളി ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക അച്ചാർ നല്ലത് പോലെ ആറിയ ശേഷം ഭരണിയില്‍ ഇട്ട് അടച്ചുവെക്കുക.