വീട്ടില്‍ അനായാസം തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ വിഭവമാണ് ഇറച്ചിപുട്ട്. പരീക്ഷണാര്‍ത്ഥം ഇറച്ചി പുട്ട് തയ്യാറാക്കാന്‍ ചുരുങ്ങിയ സമ.യം മാത്രമേ മതിയാകു. തയ്യാറാക്കേണ്ട തീരികള്‍ അറിയാം
ചേരുവകള്‍
അരിപ്പൊടി വറുത്തത് -അര കിലോ
ബീഫ് - അര കിലോ
സവാള -2 എണ്ണം
തേങ്ങാ - 1 മുറി
മീറ്റ് മസാല - 2 സ്പൂണ്‍
വെളിച്ചെണ്ണ -2 സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെള്ളം -1 കപ്പ്
തയ്യാറാക്കുന്ന വിധം
ബീഫ് ചെറുതായി അരിഞ്ഞതില്‍ സവാള, മീറ്റ് മസാല, പാകത്തിന് ഉപ്പ് അല്പം വെള്ളം ഇവ ചേര്‍ത്തുവേവിക്കുക. വെന്തതിനു ശേഷം വെളിച്ചെണ്ണ ചേര്‍ത്തു ഉലര്‍ത്തി എടുക്കുക. അരിപ്പൊടിയില്‍ പാകത്തിന് ഉപ്പ്, തേങ്ങാ ചിരകിയത് ചേര്‍ത്തു നനച്ചെടുക്കുക. പുട്ടുകുടത്തില്‍ വെള്ളം തിളപ്പിച്ചു പുട്ടുകുറ്റിയില്‍ ചില്ലിട്ട് ബീഫ് അരിപ്പൊടി ഇവ ഇടവിട്ട് ഇട്ടു കൊടുക്കുക.ആവിയില്‍ വേവിച്ചു എടുക്കുക. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഇറച്ചി പുട്ട് തയ്യാര്‍.