രുചികരമായ രസ്മലായ് ഉണ്ടാക്കാം

Malayalilife
topbanner
 രുചികരമായ രസ്മലായ് ഉണ്ടാക്കാം

ഇന്‍ഗ്രീഡിയന്റ്‌സ് :
പാല്‍ : 6 കപ്പ് 
ഷുഗര്‍: ഒരുകപ്പ് 
ലെമണ്‍: അരമുറി 
വെള്ളം : രണ്ടു കപ്പ് 
ഏലക്കാപ്പൊടി : ആവശ്യത്തിന് 
സാഫ്രണ്‍ സ്ട്രെന്‍ഡ്സ് 

പിസ്റ്റാ ആവശ്യമെങ്കില്‍

ബദാം ആവശ്യമെങ്കില്‍

തയ്യാറാക്കേണ്ട വിധം

മൂന്നു സ്റ്റെപ്പ് ആയാണിതിന്റെ പ്രിപ്പറേഷന്‍ .ആദ്യമായി പനീര്‍ ബോള്‍സ് തയാറാക്കണം .അതിനായി ഒരു ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക..പാല്‍ തിളച്ചു വരുമ്പോള്‍ അതിലേക്കു അരമുറി നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക.പാല്‍ രൗൃറഹല ആയി മില്‍ക്ക് സോളിഡ്സ് സെപറേറ്റ് ആകും വരെ നന്നായി ഇളക്കുക .ഇത് ഒരു മസ്ലിന്‍ ക്‌ളോത് കൊണ്ട് നന്നായി അരിച്ചെടുക്കുക.അതിലേക്കു ഐസ് കോള്‍ഡ് ആയുള്ള വെള്ളം ഒഴിച്ച് നന്നായി പിഴിഞ്ഞ് 30 മിനിറ്റിസ് ആ മസ്ലിന്‍ ക്ലോത്തില്‍കെട്ടി ബാക്കി വെള്ളം വാര്‍ന്നു പോകുംവരെ ഹാങ് ചെയ്യുക .അതിനു ശേഷം ഈ പനീര്‍ നല്ല സ്മൂത്ത് ആകും വരെ കുഴച്ചെടുക്കുക.അതിനെ ഡിവൈഡ് ചെയ്തു ഇഷ്ടം ഉള്ള ഷെയിപ്പില്‍ ആക്കി വെക്കുക.
അതിനു ശേഷം രണ്ടു കപ്പു വെള്ളത്തില്‍ അരകപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി കൊടുത്തുകൊണ്ട് ബോയില്‍ ചെയ്യുക.വെള്ളം ബോയില്‍ ആയി വരുമ്പോള്‍ തയാറാക്കി വെച്ചിരിക്കുന്ന പനീര്‍ ബോള്‍സ് ഇടുക.ചെറിയ ഫ്‌ലെയിമില്‍ വെച്ച് വീണ്ടും തിളപ്പിക്കുക.പനീര്‍ ബോള്‍സ് സോഫ്റ്റ് ആകുകയും സയിസ് കൂടുകയും ചെയുമ്പോള്‍ ഫ്ലൈയിം ഓഫ് ചെയ്തു അത് തണുക്കാന്‍ അനുവദിക്കുക.ലെറ്റ് ഇറ്റ് റസ്റ്റ് ഇന്‍ ദി ഷുഗര്‍ സിറപ്പ് ഫോര്‍ ടൂ അവേഴ്‌സ് .

അതിനു ശേഷം രണ്ടു കപ്പു പാലും അരകപ്പ് പഞ്ചസാരയും ചേര്‍ത്ത് മറ്റൊരു പാത്രത്തില്‍ നന്നായി തിളപ്പിക്കുക.പാല്‍ തിളച്ചു വരുമ്പോള്‍ ചെറിയ തീയില്‍ ഇട്ടു വറ്റിച്ചെടുക്കുക.ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന ഏലക്കായും ,സാഫ്രണ്‍ സ്ട്രാന്‍ഡ്‌സ് അല്ലെങ്കില്‍ സാഫ്രണ്‍ എസന്‍സ് ചേര്‍ത്ത് അതിലേക്കു ,റസ് ഗുള കൂടെ ചേര്‍ത്ത് ഒരു അഞ്ചു മിനിറ്റ് കൂടെ സിമ്മര്‍ ചെയ്യുക.അതിനു ശേഷം ഫ്ലൈയിം ഓഫ് ചെയ്തു തണുപ്പിച്ചു സാഫ്രണ്‍ സ്ട്രെന്‍ഡ്സോ പിസ്റ്റായോ മഹാീിറ െഓ കൊണ്ട് ഗാര്ണിഷ് ചെയ്തു സെര്‍വ് ചെയ്യുക.*ഒന്നോ രണ്ടോ മണിക്കൂര്‍ സോക് ചെയ്തു വെച്ച ശേഷം പീല്‍ ചെയ്‌തെടുത്ത മഹാീിറ െഉം പിസ്റ്റായും നന്നായി പെയിസ്റ്റാക്കി ആ വറ്റിച്ചെടുത്ത പാലില്‍ ചേര്‍ത്താല്‍ നല്ല ഒരു നട്ടി ഫ്ളേവര്‍ കൂടെ ഉണ്ടാവും.


 

Read more topics: # how to,# make tasty,# rasmalai
how to make tasty rasmalai

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES