സൗന്ദര്യസംരക്ഷണത്തിന് പണം ചെലവാക്കുന്നവരാണ് നമ്മളില്‍ പലരും. അതിനുവേണ്ടി എന്ത് ചെയ്യാനും ശ്രമിക്കും. പക്ഷേ വീട്ടില്‍ തന്നെ ചെയ്യാവുന്ന പല കാര്യങ്ങളും പാടെ ഒഴിവാക്കുന്നവരുമാണ് നമ്മളില്‍ ഉള്ളത്. മുഖസൗന്ദര്യത്തിനും സൗന്ദര്യസംബന്ധമായ പല പ്രശ്‌നങ്ങളുടെയും പരിഹാരം നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നത്. അതലൊന്നാണ് മുഖകാന്തി തിളക്കം കൂട്ടാന്‍ ഐസ് ക്യൂബ്. പത്ത് പൈസ ചിലവില്ലാതെ തന്നെ വീട്ടിലിരുന്നു ചെയ്യാന്‍ പറ്റുന്ന കാര്യമാണ് ഐസ് ക്യൂബ് കൊണ്ടുള്ളത്. ഐസ് ക്യൂബ് കൊണ്ടുള്ള ടിപ്‌സുകള്‍ താഴെ:
സൗന്ദര്യ സംരക്ഷണത്തിനായി പണം ഏറെ ചിലവാക്കുന്നവരുണ്ട്. പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെങ്കിലോ പിന്നെയങ്ങോട്ട് നിരാശയായിരിക്കും. വീട്ടില്‍ തന്നെ കിട്ടാവുന്ന ചില എളുപ്പവഴികള്‍ കൊണ്ടുതന്നെ പല സൗന്ദര്യ സംബന്ധമായ പ്രശ്നങ്ങളും ഇല്ലാതാക്കാവുന്നതാണ്. അതിലൊന്നാണ് ഐസ് ക്യൂബ്. ചിലവില്ലാതെ മുഖചര്‍മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റണമെങ്കില്‍ വൈകാതെ ഐസ് ക്യൂബ് ടിപ്സ് ഉപയോഗിക്കാം. ഐസ് ക്യൂബ് കൊണ്ടുള്ള സൗന്ദര്യ സംരക്ഷണങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.
* മുഖത്ത് ഐസ് കൊണ്ട് ഉരസുന്നത് ഏറെ ഗുണം ചെയ്യും. എന്നാല്‍ ഐസ് നേരിട്ട് മുഖത്തുരസാതെ തുണിയോ മറ്റോ ഉപയോഗിച്ച് കവര്‍ ചെയ്തു വേണം ചെയ്യാന്‍. അല്ലാത്തപക്ഷം ചര്‍മത്തെ അതു വിപരീതമായി ബാധിക്കും. മുഖം തിളങ്ങാനും പെട്ടെന്നു വിയര്‍ക്കാതിരിക്കാനും മികച്ച വഴിയാണ് ഐസ്.
* മുഖക്കുരുവിനെ നീക്കം ചെയ്യാനും മികച്ചതാണ് ഐസ്. ചുവന്നുതുടുത്തു പൊട്ടാറായി നില്‍ക്കുന്ന മുഖക്കുരുവിനു മുകളില്‍ ഐസ് വെക്കുന്നത് അടുപ്പിച്ചു കുറച്ചു ദിവസങ്ങള്‍ ചെയ്തുനോക്കൂ, വൈകാതെ ഫലം കാണും.
* മുറിവുവന്നു നീരുവെച്ച ഭാഗത്ത് ഐസ് വെച്ചാല്‍ വേദനയും വീക്കവും കുറയുമെന്നു കേട്ടിട്ടുണ്ടല്ലോ. ഇതേ കാര്യം സൗന്ദര്യ സംരക്ഷണത്തിലും ബാധകമാണ്. വീങ്ങി ക്ഷീണിച്ച കണ്‍തടങ്ങള്‍ ഊര്‍ജസ്വലമാക്കാന്‍ തുണികൊണ്ടു മൂടിയ ഐസ്‌ക്യൂബെടുത്ത് കണ്‍തടങ്ങളില്‍ വെക്കാം.
* ഐസ് ക്യൂബ് മികച്ചൊരു ക്ലെന്‍സറിന്റെയും ടോണറിന്റെയും ഗുണം ചെയ്യും. ഒപ്പം സൂര്യതാപമേറ്റ് ഉണ്ടാകുന്ന കരിവാളിപ്പിനെ ഇല്ലാതാക്കാനും ഐസ്‌ക്യൂബ് കൊണ്ട് ഉരസിയാല്‍ മതിയാകും.