ചായക്കടകളിലും ബേക്കറികളിലും എല്ലാം തന്നെ സാധാരണയായി കാണാൻ സാധിക്കുന്ന ഒരു എണ്ണ പലഹാരമാണ് സുഖിയൻ. വളരെ അധികം രുചിയുള്ള ഈ പലഹാരം കുറഞ്ഞ സമയം കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
ചെറുപയർ – 1 കപ്പ്
ശർക്കര – 175 ഗ്രാം
തേങ്ങാ ചിരവിയത് – 1 കപ്പ്
ഉപ്പ്
വെള്ളം
ജീരകപ്പൊടി – 1/4 ടീസ്പൂൺ
ഏലക്ക പൊടി – 1/4 ടീസ്പൂൺ
മൈദാ – 1 1/2 കപ്പ്
അരിപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1 നുള്ള്
തയ്യാറാക്കുന്ന വിധം:
തലേ ദിവസം വെള്ളത്തിൽ ചെറുപയർ കഴുകി കുതിർത്തു വക്കണം. അടുത്ത ദിവസം കുക്കറിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് ഉപ്പിട്ട് ചെറുപയർ വേവിച്ചെടുക്കണം (1 വിസിൽ). ശർക്കര കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു എടു ക്കുക. ശേഷം ഒരു പാനിൽ ശർക്കര പാനി ഒഴിച്ചശേഷം തേങ്ങ ഏലക്ക പൊടി ജീരകപ്പൊടി ചേർത്ത് ചെറിയ തീയിൽ വിളയിച്ചെടുക്കുക. പിന്നാലെ അതിലേക്ക് പയർ ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. ശേഷം ഒരു തവി ഉപയോഗിച്ച് ചെറുതായതു ഉടച്ച് എടുക്കുക. അതിന് ശേഷം ഉപ്പ് മൈദാ അരിപൊടി മഞ്ഞൾപൊടി ഒരു പാത്രത്തിൽ നന്നായി യോജിപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശ മാവ് പരുവത്തിൽ മാവ് തയാറാക്കാക്കി എടുക്കെണ്ടാതാണ്. പിന്നാലെ കൈ ഒന്ന് നനച്ചു പയർ കൂട്ടു ഉരുളകൾ ആക്കിയെടുക്കുക. ഒരു പാനിൽ ഉരുള മുങ്ങി കിടക്കുന്ന പരുവത്തിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഉരുള മാവിൽ മുക്കി പൊരിചെടുക്കാവുന്നതാണ്.