പഴം നിറച്ചത് വളരെ എളുപ്പത്തില്‍ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാമെന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. വളരെ ചെറിയ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന നാല് മണി പലഹാരം ആണ് പഴം നിറച്ചത്.. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്നാല്‍ കെഴിക്കാന്‍ സാധിക്കുന്ന എണ്ണ കലരാത്ത ഒരു പലഹാരം ആണ് പഴം നിറച്ചത്.
ചേരുവകള്‍:
പഴുത്ത നേന്ത്രപ്പഴം - 3 എണ്ണം
മൈദ - 1 കപ്പ്
മഞ്ഞള്‍പൊടി - 1/4 സ്പൂണ്‍
മുട്ട - 1 എണ്ണം
നിറക്കാന്‍:
ചിരകിയ തേങ്ങ - 1/2 മുറി
ചുക്കുപൊടി - 1/2 സ്പൂണ്‍
ഏലക്കാപ്പൊടി - 1/2 സ്പൂണ്‍
പഞ്ചസാര - 8 സ്പൂണ്‍
അവല്‍ - 15 ഗ്രാം
നെയ്യ് - 4 സ്പൂണ്‍
എണ്ണ - പാകത്തിന്
തയാറാക്കുന്ന വിധം:
നെയ്യില്‍ തേങ്ങ വറുത്ത്, അവലും പകുതി പഞ്ചസാരയും ചുക്കുപൊടിയും ഏലക്കപ്പൊടിയും ചേര്‍ക്കുക. മൈദ മഞ്ഞള്‍പൊടിയും ബാക്കി പഞ്ചസാരയും മുട്ടയും ചേര്‍ത്ത് നന്നായി ഗ്രേവി ആക്കുക. അധികം വെള്ളം ചേര്‍ക്കരുത്. പഴം നെടുകെ കീറി (വിട്ടുപോകരുത്) ഉള്ളില്‍ മിക്ചര്‍ നിറച്ച്, മൈദ മാവില്‍ മുക്കി പൊരിച്ചെടുക്കുക.