പുലാവ് മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും മലയാളികള്‍ പരീക്ഷിക്കാറുള്ള ഒരു വിഭവമാണ് പുലാവ്. പല രീതിയില്‍ പുലാവ് അണ്ടാക്കാമെങ്കിലും വിത്യസ്ഥമായ രീതിയില്‍ പൈനാപ്പിള്‍ പുലാവ് പുലാവ തയ്യാറാക്കാം.
ചേരുവകള്‍
ബസുമതിയരി..500 ഗ്രാം
ആട്ടിറച്ചി കഷണങ്ങള്‍..500 ഗ്രാം
കൈതച്ചക്ക.750 ഗ്രാം
ഇഞ്ചി അരച്ചത്,
മല്ലി. 1 ടീസ്പൂണ്‍
നാരങ്ങാനീര് .1/2
കപ്പ് പട്ട..4 എണ്ണം
ഗ്രാമ്പു ..6 എണ്ണം
കുങ്കുമപ്പൂവ്, പാല്‍ ...അല്പം വീതം
വറുക്കാന്‍ പഞ്ചസാര,
നെയ്യ്...200 ഗ്രാം വീതം
ഉപ്പ്..പാകത്തിന്
വെള്ളം..കുറച്ച്
തയ്യാറാക്കുന്നവിധം
കുറച്ച് നെയ്യില്‍ ജീരകമിട്ട് വറുക്കുക. മല്ലി, ഇഞ്ചി, അരപ്പുകള്‍ ആട്ടിറച്ചി കഷണങ്ങളില്‍ ചേര്‍ത്തിളക്കുക. ഉപ്പിട്ട് കുറച്ചു വെള്ളമൊഴിച്ച് വേവിക്കുക. കരിഞ്ചീരകം ചേര്‍ക്കുക, സ്റ്റോക്ക് അരിച്ചുവയ്ക്കുക. ഇതില്‍ നാരങ്ങാനീരും പഞ്ചസാരയും ഉപ്പും അരിയും ചേര്‍ത്ത് പകുതി വേവാക്കിയശേഷം കൈതച്ചക്ക കഷണങ്ങള്‍ ചേര്‍ത്ത് എല്ലാം കൈതച്ചക്കയില്‍ പിടിപ്പിച്ച് വാങ്ങുക. ഒരു വലിയ പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി കുറച്ച് നെയ്യൊഴിച്ച് പട്ടയും ഗ്രാമ്പൂവും ഇട്ട് ഒരു മിനിട്ട് വറുക്കുക. മണംവന്നു തുടങ്ങുമ്പോള്‍ തീ താഴ്ത്തുക. ആട്ടിറച്ചി വെന്തതില്‍ പകുതി ഇതില്‍ ഇടുക. മീതെയായി ചോറ് വിളമ്പുക. മീതെ ആട്ടിറച്ചി വിളമ്പുക. മീതെ ചോറും വിളമ്പുക. കുങ്കുമപ്പൂവ് അല്പം ചൂട് പാലിലിട്ട് കുതിര്‍ത്ത് ഇത് മീതെ തളിക്കുക. അല്പം വെള്ളവും പാലും മീതെയായി തളിക്കുക. നല്ല മുറുക്കിയടച്ച് ചെറുതീയില്‍ വയ്ക്കുക. ഓവനില്‍വച്ച് ബേക്ക് ചെയ്യുകയുമാവാം. വിളമ്പുന്നതിന് തൊട്ടുമുന്‍പായി കൈതച്ചക്കക്കഷണങ്ങള്‍ മീതെ വിതറാം.