Latest News

രുചികരമായ കുൽഫി ഐസ്ക്രീം

Malayalilife
രുചികരമായ കുൽഫി ഐസ്ക്രീം

ഐസ്‌ക്രീം തയ്യാറാക്കാന്‍ ഇഷ്ട്മാണ് എല്ലാവര്‍ക്കും എന്നാല്‍ എങ്ങനെ രുചികരമായ ഐസ്‌ക്രീം തയ്യാറാക്കാം എന്നതാണ് ഏവരുടെയും ചിന്ത. പുറത്ത് നിന്നും വാങ്ങി കഴിക്കാന്‍ സാധിക്കാത്തവര്‍ക്കായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇന്ന് ഉണ്ടാക്കാന്‍ പോകുന്ന ഐസ്‌ക്രീം


ചേരുവകൾ

ഇവാപ്പറേറ്റെഡ് മിൽക്ക് 2കപ്പ് 
ഈത്തപ്പഴം /ഡേറ്റ്സ് 10എണ്ണം 
ഏലക്ക പൊടി 1/4 ടീസ്പൂൺ 
പഞ്ചസാര (ആവിശ്യത്തിന് )
പിസ്താ ചോപ് ചെയ്തത് 5എണ്ണം 
പിസ്താ പൊടിച്ചത് 1/4 ടീസ്പൂൺ

 തയ്യാറാക്കുന്ന വിധം


ഒരു ബൗളിൽ ഇവാപ്പറേറ്റെഡ് മിൽക്ക് എടുത്ത് അതിൽ ഈത്തപ്പഴം കുരു കളഞ്ഞു 1മണിക്കൂർ സോക് ചെയ്തു വെക്കുക .. ഇനി മിക്സിയുടെ ജാറിൽ ഈ മിക്സ് ചേർത്തു നന്നായി അരച്ചു എടുക്കുക.. ഒരു ചുവടു കട്ടി ഉള്ള പാനിൽ അരച്ച മിക്സ് ഒഴിച്ച് മീഡിയം ഫ്ളൈമിൽ നന്നായി ഇളക്കുക..അല്പം ഒന്ന് കുറുകി വരുമ്പോ ഏലക്കപ്പൊടി പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക.. പഞ്ചസാര നന്നായി അലിഞ്ഞ ശേഷം 2 മിനിട്ട് കൂടി ലോ ഫ്ളൈമിൽ ഇളക്കുക ചോപ് ചെയ്ത പിസ്ത ചേർത്ത് അല്പം തണുക്കാൻ വെക്കുക ... ഇനി മോൾഡിൽ ഒഴിച്ചു ഫ്രീസറിൽ 8മണിക്കൂർ വെച്ചു സെറ്റ് ചെയ്തു എടുക്കാം..ഉപയോഗിക്കും മുമ്പ് പൊടിച്ച പിസ്ത മുകളിൽ അലങ്കരിക്കാം...

Read more topics: # how to make kulfi- ice cream
how to make kulfi- ice cream

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES