കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് മുട്ട സാന്‍വിച്ച്, വളരെ ചുരുങ്ങിയ സാധങ്ങൾ കൊണ്ട് തന്നെ ഇവ എങ്ങനെ വീടുകളിൽ തയ്യാറാക്കാം എന്ന് നോക്കാം
അവശ്യ സാധനങ്ങൾ
റൊട്ടി (സ്ലൈസ് ചെയ്തത്) - ഒന്ന് കരിഞ്ഞഭാഗം മാറ്റണം
മുട്ട - രണ്ട്
പച്ചമുളക്- ചെറുതായി അരിഞ്ഞത്
സവാള (കൊത്തിയരിഞ്ഞത്) - കാല്‍ കപ്പ്
ഇഞ്ചി (കൊത്തിയരിഞ്ഞത്) - 1/2 ടീസ്പൂണ്‍
കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പാല്‍ - ഒരു ടീസ്പൂണ്‍
വെണ്ണ - ഒരു ടീസ്പൂണ്‍
പാചക എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാനിൽ ചൂടായ എണ്ണ ഒഴിച്ച ശേഷം പച്ചമുളക്, സവാള (കൊത്തിയരിഞ്ഞത്), ഇഞ്ചി (കൊത്തിയരിഞ്ഞത്), കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിക്കൊണ്ടിരിക്കുന്ന വേളയിൽ പാലും വെണ്ണയും മല്ലിയിലയും ആവശ്യത്തിന് ചേര്‍ക്കുക. ഒരു കഷണം റൊട്ടിയില്‍ മുട്ട അയഞ്ഞ പരുവത്തില്‍ ചിക്കിയെടുത്ത് നിറയ്ക്കുക. മറ്റൊരു കഷണം കൊണ്ട് ഒട്ടിക്കുക. ഇങ്ങനെ ആവശ്യമുള്ളവ തയ്യാറാക്കി എടുക്കാവുന്നതാണ്. ലേശം വെണ്ണ റൊട്ടി സ്ലൈസുകളില്‍ പുരട്ടിയാല്‍ ചേരുവ പൊഴിഞ്ഞ് പോകില്ല.