തെക്കേ ഏഷ്യയില്‍ പ്രധാനമായും ഇന്ത്യയിലെ ഒരു കോഴിയിറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവമാണ് ചിക്കന്‍ ടിക്ക. പഞ്ചാബി ടിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചില സ്ഥലങ്ങളില്‍ എല്ലോട് കൂടിയ ചിക്കന്‍ കഷണങ്ങള്‍ പൊരിച്ചെടുത്ത് ടിക്ക രൂപത്തില്‍ ഭക്ഷിക്കാറുണ്ട്. ഇതിന്റെ കഷണങ്ങള്‍ വേവിച്ചെടുത്തതിനു ശേഷം നെയ് പുരട്ടിയതിനു ശേഷവും ഭക്ഷിക്കുന്ന രീതിയുണ്ട്. ഇതിന്റെ കൂടെ കഴിക്കുന്ന ഇതരവിഭവങ്ങള്‍ പച്ച നിറത്തില്‍ മല്ലിയില കൊണ്ട് ഉണ്ടാക്കുന്ന ചട്ണി ആണ്. എങ്ങിനെ തയ്യാറാക്കം എന്ന് നോക്കാം
ചേരുവകള്‍
ബോണ്‍ലെസ് ചിക്കന്‍- അര കിലോ(ക്യൂബ് ആയി കട് ചെയതത്)
ഇഞ്ചി വെള്ളുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍
കാശ്മീരി ചില്ലി -1ടീസ്പൂണ്‍
നാരങ്ങാ നീര്
ഉപ്പ്
എല്ലാം കൂടി നന്നായി മാരിനേഡ് ചെയത് അര മണിക്കൂര്‍ മാറ്റി വെക്കുക.
ഓയില്‍ -4ടേബിള്‍ സ്പൂണ്‍
കടലമാവ്- 2 ടേബിള്‍ സ്പൂണ്‍
തൈര് - 1 കപ്പ്
ചില്ലി പൌഡര്‍ -1ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെള്ളുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി-1/4ടീസ്പൂണ്‍
ഗരം മസാല - 1/2ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി 3ടേബിള്‍ സ്പൂണ്‍ ഓയില്‍ ചേര്‍ത്ത് കടലമാവ് കരിഞ്ഞ് പോകാതെ ഇളക്കി വഴറ്റുക.ഇത് ചൂടാറിയാല്‍ തൈരിലേക്ക് ചേര്‍ത്ത് ബാക്കി എല്ലാ ചേരുവകളും നന്നായി വിസ്‌ക് ചെയ്ത് യോജിപ്പിച്ച് ചിക്കനും 1ടേബിള്‍ സ്പൂണ്‍ ഓയിലും ചേര്‍ത്ത് 3-4 മണിക്കൂര്‍ ഫ്രിഡ്ജില്‍ മൂടിവെക്കുക.
വുഡന്‍ സ്‌ക്രൂവര്‍ വെള്ളത്തില്‍ ഇട്ട് വെച്ച് എടുക്കുക. ചിക്കന്‍ പീസ് കോര്‍ത്ത് പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ ചുട്ടെടുക്കുക. 8 മിനുട്ട് കഴിയുമ്പോള്‍ മറിച്ചിട്ട് കുറച്ച് ഓയില്‍ പുരട്ടി കൊടുക്കുക.