Latest News

സ്വാദിഷ്ടമായ മലബാര്‍ ചിക്കന്‍ ബിരിയാണി തയ്യാറാക്കാം

Malayalilife
സ്വാദിഷ്ടമായ മലബാര്‍ ചിക്കന്‍ ബിരിയാണി തയ്യാറാക്കാം

ലയാളികളുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ് ബിരിയാണി. സ്വാദിഷ്‌ടമായ മലബാറി ബിരിയാണി കൂടിയാണെങ്കിൽ പറയുകയും വേണ്ട. സ്വാദിഷ്ട്മായ മലബാറി ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.. 

അവശ്യ സാധനങ്ങൾ 

1.കോഴി വലിയ കഷ്ണങ്ങളായി മുറിച്ചത്‌- 1 കിലോ
2.ബിരിയാണി അരി- 1 കിലോ
3.വലിയ ഉള്ളി നീളത്തില്‍ മുറിച്ചത്‌- 1/2 കിലോ
4.നെയ്യ് അല്ലെങ്കില്‍ റിഫൈന്‍ഡ് ഓയില്‍- 250 ഗ്രാം
5.പച്ചമുളക്- 100 ഗ്രാം
6.ഇഞ്ചി- 50 ഗ്രാം
7.വെളുത്തുള്ളി- 50 ഗ്രാം
8.കസ്കസ്- 1 ടീസ്പൂണ്‍
9.തൈര്- 1 കപ്പ്
10.അണ്ടിപ്പരിപ്പ്‌ രണ്ടായി മുറിച്ചത്‌- 20 ഗ്രാം
11.ഉണക്ക മുന്തിരിങ്ങ- 20 ഗ്രാം
12.മല്ലിയില- 1 കെട്ട്
13.പൊതീന- 1 കെട്ട്
14.ചെറുനാരങ്ങ- 1
15.പനിനീര്‍- 2 ടേബിള്‍സ്പൂണ്‍
16.മഞ്ഞക്കളര്‍ - കുറച്ച്‌ (ആവശ്യമുണ്ടങ്കില്‍)
17-ഗരം മസാലപ്പൊടി- 3 ടീസ്പൂണ്‍
18-തക്കാളി നാലായി മുറിച്ചത്‌- 100 ഗ്രാം
19-ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം 

വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചെത്തുക്കുന്നതോടൊപ്പം കസ്കസ് മയത്തില്‍ അരച്ചെടുക്കുക. മല്ലിയില, പൊതീന എന്നിവ ചെറുതായി മുറിച്ചെടുത്ത ശേഷം ഒരു ചുവട് ചുവട് കട്ടിയുള്ള പാത്രത്തില്‍  ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ മുറിച്ച ഉള്ളിയില്‍ പകുതിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഉള്ളിയുടെ നിറം മാറി വരുന്ന വേളയിൽ ചതച്ച മസാലകള്‍ ഓരോന്നായി ചേര്‍ക്കുന്നതോടൊപ്പം തുടരെ ഇളക്കുക. ശേഷം കോഴിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് തൈര്, കസ്കസ്, തക്കാളി, ഉപ്പ് എന്നിവയും അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കിയ ശേഷം  പാത്രം മൂടി ചെറുതീയില്‍ വേവിച്ചെടുക്കുക. ഇറച്ചി കഷ്ണങ്ങൾ നന്നായി വെന്തുവരുമ്പോൾ വാങ്ങാം. പിന്നാലെ  അരി കഴുകി വെള്ളം തോരൻ വയ്ക്കണം. അതിന് ശേഷം  ഒരു പാത്രത്തില്‍ ബാക്കിയുള്ള എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ബാക്കി പകുതി ഉള്ളി ഇട്ട് പൊന്‍ നിറമാകുന്നത് വരെ വറുത്തെടുക്കേണ്ടതാണ്. ശേഷം അണ്ടിപ്പരിപ്പും, മുന്തിരിങ്ങയും ചേര്‍ത്ത് മൂപ്പിച്ച് എടുക്കുക. അതിന് ശേഷം എണ്ണയില്‍ അരിയിട്ടു തുടരെ ഇളക്കുക ശേഷം അരി വേവാനുള്ളത്ര വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കുക. ചോറ് വെന്തു വന്ന ശേഷം വെള്ളം വറ്റിയാല്‍ ഇറക്കി വയ്ക്കേണ്ടതാണ്.

പാകം ചെയ്‌തു വച്ച കോഴിയില്‍ അല്‍പ്പം ഗരം മസാലപ്പൊടി വിതറിയ ശേഷം അതിനുമീതെ മൂന്നില്‍ ഒരു ഭാഗം ചോറ് ഇടുക. അതിന് പിന്നാലെ  പനിനീരില്‍ കലക്കിയ മഞ്ഞക്കളര്‍ ചേർക്കുക. ശേഷം ഗരം മസാലപ്പൊടി, പൊരിച്ച ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ എന്നിവയും ചേർക്കണം.  ബാക്കിയുള്ള ചോറും ഇതുപോലെ ഇട്ട ശേഷം മൂടികൊണ്ട് പാത്രം അടച്ച് വയ്ക്കുക. ശേഷം തീക്കനലിട്ട് ചെറുതീയില്‍ പത്തു മിനിറ്റ് വെയ്ക്കുക.ശേഷം സ്വാദിഷ്‌ടമായ ബിരിയാണി വിളമ്പാം.

how to make a tasty malabari biriyani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES