ആരോഗ്യത്തിന് ഏറെ ഗുണഗൽ നൽകുന്ന ഒന്നാണ് ചെറുപയർ. നിരവധി വിഭവങ്ങൾ ചെറുപയർ കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ചെലവ് കുറവും കുറഞ്ഞ സമയം കൊണ്ടും എങ്ങനെ ചെറുപയർ കട്ട്ലറ്റ് തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യസാധനങ്ങൾ
ചെറുപയർ - ഒരു കപ്പ്
സവാള - 1
പച്ചമുളക് - രണ്ടോ മൂന്നോ
ഇഞ്ചി - ചെറിയ കഷണങ്ങൾ
ഓയിൽ, ഉപ്പ് ആവിശ്യത്തിന്
മുളക്പൊടി - അര സ്പൂൺ
ഗരം മസാല - അര സ്പൂൺ
മുട്ട - 2
ബ്രെഡ് പൊടി- ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ ഒട്ടും വെള്ളം ചേർക്കാതെ ഒരു മിക്സിയുടെ ജാറിൽ നല്ല മയത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ബൗളിൽ അരച്ചെടുത്ത പയറിൽ ബ്രെഡും മുട്ടയും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും നന്നായി ചേർത്ത് യോജിപ്പിച്ച് എടുക്കുക. അതിന് പിന്നാലെ ഇത് കട്ട്ലറ്റിൻ്റെ ആകൃതിയിൽ കയ്യിൽ പരത്തി എടുക്കേണ്ടതാണ്. ചൂടായ എണ്ണയിൽ ഈ കൂട്ട് മുട്ടയിൽ മുക്കി ബ്രെഡ് പൊടി കവർ ചെയ്ത് തീ കുറച്ച് വറുത്തെടുക്കുക .