കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്‌ടമുള്ള ഒരു നാല് മണി പലഹാരമാണ് അവൽ ഉപ്പുമാവ്. യാതൊരുവിധ കൃത്രിമ വസ്തുക്കൾ ഒന്നും തന്നെ ചേർക്കാത്ത ഈ അവൽ ഉപ്പുമാവ് എങ്ങനെ ഞൊടിയിടയിൽ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
അവല്‍ – 2 കപ്പ്
സവാള – 1 (നീളത്തില്‍ നേര്‍മയായി അരിഞ്ഞത്)
കറിവേപ്പില – ഒരു തണ്ട്
കപ്പലണ്ടി – ഒരു പിടി
പച്ചമുളക് – 2
കടുക് – 1 ടി സ്പൂണ്‍
കടല പരിപ്പ് – 1 ടി സ്പൂണ്‍
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പൊടി – ഒരു നുള്ള്
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അവല്‍ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവല്‍നു ഒരു കപ്പ് വെള്ളം എന്ന കണക്കില്‍ ). ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം കടുക് ,ജീരകം എന്നിവ ചേർത്ത് പൊടിച്ചെടുക്കുക. പിന്നാലെ കറിവേപ്പില ചേര്‍ത്ത് വറവിടുക. അതിന് ശേഷം കടല പരിപ്പ്,കപ്പലണ്ടിയും ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. അതിന് ശേഷം മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. പിന്നാലെ ഇവ നന്നായി വഴണ്ട് വരുമ്പോൾ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക. സ്വാദിഷ്‌ടമായ അവല്‍ ഉപ്പുമാവ് തയ്യാര്‍