മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാവുന്ന പലഹാരമാണ് ഗുലാബ് ജാം. ബേക്കറികളിലും മറ്റും സുലഭമായി വാങ്ങാന്‍ കിട്ടുന്ന ഗുലാബ് ജാം. എന്നാല്‍ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ നമുക്കിത് വീട്ടില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് ഗുലാബ് ജാം.
ചേരുവകള്‍
ബേക്കിങ് പൗഡര്‍ -1 1/2 ടീസ്പൂണ്‍
പഞ്ചസാര -60 ഗ്രാം
പാല്‍- 50 മില്ലി
റോസ് എസ്സന്‍സ്- 3തുള്ളി
നെയ്യ് -വറുക്കുന്നതിന്
വെള്ളം -50 മില്ലി
തയ്യാറാക്കുന്നവിധം
പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.