Latest News

കൊതിയേറും ചെമ്മീന്‍ റോസ്റ്റ്

Malayalilife
കൊതിയേറും ചെമ്മീന്‍ റോസ്റ്റ്

ചെമ്മീന്‍ വിഭവങ്ങളുടെ രുചി ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ചെമ്മീന്‍ വിഭവങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ചെമ്മീന്‍ റോസ്റ്റ്.അത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍…

ചെമ്മീന്‍ അര കിലോ
സവാള 3 എണ്ണം (കൊത്തിയരിഞ്ഞത്)
ഇഞ്ചി 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി 2 ടേബിള്‍സ്പൂണ്‍ കൊത്തിയരിഞ്ഞത്
മുളകുപൊടി 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
മല്ലി പൊടി മുക്കാല്‍ ടേബിള്‍സ്പൂണ്‍
കറിവേപ്പില രണ്ട് തണ്ട്
പുളി വെള്ളം 1 ടേബിള്‍സ്പൂണ്‍
തക്കാളി 2 എണ്ണം (ചെറുതായി അരിഞ്ഞത്)
തേങ്ങാക്കൊത്ത് 2 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ചെമ്മീന്‍ റോസ്റ്റ് ഉണ്ടാക്കാന്‍ ചീനച്ചട്ടി അല്ലെങ്കില്‍ മണ്‍ചട്ടി ഉപയോഗിക്കാം. ആദ്യം വെളിച്ചെണ്ണ ചൂടാക്കുക. ചൂടായ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിച്ചെടുക്കാം. ശേഷം സവാള വഴറ്റാം. ഉപ്പും ചേര്‍ത്ത് കൊടുക്കുക. സവാള നന്നായി വഴറ്റി എടുക്കണം . ഇനി മുളകുപൊടിയും മഞ്ഞള്‍ പൊടിയും മല്ലിപൊടിയും ചേര്‍ത്ത് കൊടുക്കാം. നന്നായി മൂപ്പിച്ചെടുക്കാം.
ഈ സമയത്തു തീ കുറച്ചു വയ്ക്കണം. ശേഷം തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി നന്നായി പേസ്റ്റ് പരുവത്തില്‍ ആക്കിയെടുക്കണം. ഇനി ചെമ്മീന്‍ ചേര്‍ത്ത് കൊടുക്കാം.
പുളി വെള്ളവും തേങ്ങാകൊത്തും കൂടി ചേര്‍ത്ത് കൊടുക്കാം. നന്നായി ഇളക്കി കൊടുക്കണം. ചെമ്മീന്‍ വെന്തു തുടങ്ങുമ്പോള്‍ വെള്ളം ഇറങ്ങി വരും. ഇനി ചട്ടി അടച്ചു വച്ച് വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കണം. പാകം ആകുമ്പോള്‍ ചട്ടിയുടെ അടപ്പ് മാറ്റാം. വെള്ളമയം ഉണ്ടെങ്കില്‍ അത് കൂടി വറ്റിച്ചെടുക്കാം. സ്വാദൂറും ചെമ്മീന്‍ റോസ്റ്റ് തയ്യാറായി.

Read more topics: # how to- make -chemmeen-roast
how to- make -chemmeen-roast

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES