പൂരി വിഭവം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പെട്ടന്ന് തയ്യാറാക്കുന്ന ഒന്നാണ്. രാവിലെത്തെ വിഭവനായിട്ടും വൈകുന്നേരത്തെ വിഭവമായിട്ടും കഴിക്കാന്‍ പറ്റുന്ന ഒന്നാണ് പൂരി. എല്ലാത്തരം കറികളുടെയും കഴിക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് പൂരി. വളരെ എളുപ്പത്തില്‍ പൂരി ഉണ്ടാക്കാം
ചേരുവകള്‍
ഗോതമ്പുമാവ്.........150 ഗ്രാം
പുഴുങ്ങിയ ഉരുളക്കിഴങ്ങ്......150 ഗ്രാം
മല്ലിയില പൊടിയായരിഞ്ഞത്............ഒരു ടേ.സ്പൂണ്‍
മഞ്ഞള്‍പ്പൊടി.........കാല്‍ ടീ.സ്പൂണ്‍
മുളകുപൊടി........കാല്‍ ടീ.സ്പൂണ്‍
ഉപ്പ്..............പാകത്തിന്
എണ്ണ...............വറുക്കാന്‍
തയ്യാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഉടയ്ക്കുക. ഇതില്‍ ഗോതമ്പുമാവ്, മഞ്ഞള്‍, മുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് ഏതാനും സെക്കന്റ് യോജിപ്പിക്കുക. വെള്ളം ആവശ്യത്തിന് തളിച്ച് അല്പം എണ്ണ ചേര്‍ത്ത് കുഴച്ചുവയ്ക്കുക. രണ്ടു ടേ. സ്പൂണോളം മാവ് എടുത്ത് ഉരുളയാക്കി അല്പം എണ്ണ മീതെ തടവി കനം കുറച്ച് പരത്തുക. പൊടി വിതറേണ്ടതില്ല. ചൂടെണ്ണയില്‍ വറുത്ത് കോരുക. എല്ലാം ഇതേപോലെ തയ്യാറാക്കുക.