വേനൽ കാലമായതിനാൽ ദാഹം വേഗം അകറ്റാൻ നാം ജ്യൂസുകൾ ആണ് നാം ആശ്രയിക്കാറുള്ളത്. എന്നാൽ ഏറെ ആരോഗ്യപ്രധാനമായ മുന്തിരി ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
മുന്തിരി- 100 ഗ്രാം
വെള്ളം -100 മില്ലി.
ശര്‍ക്കരപ്പാനി- 1 സ്പൂണ്‍
തയ്യാറാക്കുന്നവിധം
നല്ല വൃത്തിയായി മുന്തിരി കഴുകിയ ശേഷം ഒരു മണിക്കൂര്‍ ഉപ്പു വെള്ളത്തിലട്ടുവയ്ക്കണം. അതിന് ശേഷം മിക്‌സിയില്‍ മുന്തിരിയും വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇവ നന്നായി അരിച്ചെടുത്തതിന് പിന്നാലെ ശര്‍ക്കരപ്പാനി ചേര്‍ത്ത് കഴിക്കാവുന്നതാണ്.