അച്ചാറുകള്‍ വിവിധ തരത്തിലുണ്ട്. സദ്യക്ക് അച്ചാര്‍ ഒഴിച്ചു കൂടാനാവാത്തതാണ്. കിടിലന്‍ അച്ചാറുകള്‍ വീട്ടില്‍ തയ്യാറാക്കാവുന്നത്. ഇത്തവണ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
വെളുത്തുള്ളി : ഒരു കിലോ
ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു വലിയ കഷണം
പച്ചമുളക് കനം കുറച്ചു അരിഞ്ഞത് : നാലെണ്ണം
നല്ലഎണ്ണ: 100 ഗ്രാം
വിനീഗര്‍ :ഒരു കപ്പ്
മുളകുപൊടി :നാല് ടേബിള്‍ സ്പൂണ്‍
കടുക് - ഒരു ടിസ്പൂണ്‍
ഉലുവ - അര ടിസ്പൂണ്‍
കായംപൊടി -കാല്‍ ടിസ്പൂണ്‍
വറ്റല്‍ മുളക് - രണ്ടെണ്ണം
മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍
ഉപ്പുപൊടി :ആവശ്യത്തിനു
പഞ്ചസാര :ഒരു ടീസ്പൂണ്‍
ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം
ആദ്യം തന്നെ വെളുത്തുള്ളി തൊലി കളഞ്ഞു എടുക്കുക
അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും പൊട്ടിക്കുക അതിനു ശേഷം പൊടിയായി അരിഞ്ഞ ഇഞ്ചി ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും വറ്റല്‍ മുളകും ചേര്‍ത്ത് വഴറ്റുക വെളുത്തുള്ളി വാടിയാല്‍ ഇതിലേയ്ക്ക് മുളക് പൊടി ,മഞ്ഞപ്പൊടി,കായപ്പൊടി,എല്ലാം ചേര്‍ത്ത് മൂപ്പിക്കാം കഇനി ഇതിലേയ്ക്ക് വിനാഗിരി ചേര്‍ക്കാം
ഇതൊന്നു തിളപ്പിക്കാം അതിനുശേഷം ഒന്ന് ഉപ്പു നോക്കാം കുറവുണ്ടെങ്കില്‍ ഉപ്പു ചേര്‍ക്കാം....ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം നല്ലതുപോലെ ഇളക്കി ഇറക്കി വയ്ക്കാം
വെളുത്തുള്ളി അച്ചാര്‍ റെഡി