Latest News

കുട്ടികൾക്ക് വരെ ഇഷ്ടപെടുന്ന എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വട്ടയപ്പം

Malayalilife
കുട്ടികൾക്ക് വരെ ഇഷ്ടപെടുന്ന എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വട്ടയപ്പം

കുട്ടികൾക്ക് ഉൾപ്പടെ ഇഷ്ടമുള്ള ഒരു വിഭവമാണ് വട്ടയപ്പം. എല്ലാ പ്രായക്കാർക്കും ഇഷ്ടപെടുന്ന മധുരവും വേവുമാണ് ഈ വിഭവത്തിന് ഉള്ളത്. സാധാരണ പഞ്ചസാര ചേർത്താണ് വട്ടയപ്പം തയാറാക്കുന്നത്. പലയിടത്തും പല രീതിയിലാണ് ഇത് കാണാൻ കഴിയുന്നത്. ചിലർ ഇലയിൽ ഉണ്ടാക്കും, ചിലർ പാത്രത്തിൽ. ചിലയിടത്ത് ഇതിനെ കിണ്ണത്തപ്പം എന്നും പറയും. പല മധുരം ഉള്ള ഉല്പന്നങ്ങൾ വച്ച് ഇത് ഉണ്ടാക്കാം. ഈസ്റ്ററിനും പള്ളിയിലുമൊക്കെ ഇത് സാധരണയായി കൊടുക്കാറുണ്ട്. 

ഇതിനു ആവിശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് കൃത്യമായി അറിയണം. അതും അളവ്വ് ഉൾപ്പടെ. 

നന്നായി പൊടിച്ച അരിപ്പൊടി - 4 കപ്പ്‌
ചെറുചൂടുവെള്ളം - ½ കപ്പ്
വെള്ളം - 2 കപ്പ്
തേങ്ങാപാല്‍ - 1 ½ കപ്പ്‌
യീസ്റ്റ് - ½ ടീസ്പൂണ്‍
പഞ്ചസാര - ¾ കപ്പ്‌
ഏലയ്ക്ക - 5 എണ്ണം
വെളുത്തുള്ളി - 1 അല്ലി
നെയ്യ് - 2 ടീസ്പൂണ്‍
കശുവണ്ടി - 15 എണ്ണം
ഉണക്ക മുന്തിരി - 20 എണ്ണം
ചെറി - 5 എണ്ണം ആവശ്യമെങ്കില്‍
ഉപ്പ് - ആവശ്യത്തിന്

ഇനി ഉണ്ടാക്കുന്ന വിധം നോക്കാം. 

അര കപ്പ്‌ വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക. ഇനി രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക. എന്നിട്ട് ഇത്
തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് 8 മണികൂര്‍ നേരം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.
ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, ചെറിയും വച്ച് അലങ്കരിക്കുക. ഇത് മണത്തിനും രുചിയ്ക്കും മാറ്റു കൂട്ടും.
ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക. ഇനി തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്. ഇലയിലോ പാത്രത്തിലോ മുറിച്ച വിളമ്പാം. ചൂടോടെ കഴിക്കുന്നതാണ് രുചി തരുന്നത്. 

food vattayappam special children like snacks malayalam taste

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക