വെള്ളയപ്പം, വെള്ളേപ്പം, അപ്പം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന വിഭവം മലയാളികളുടെ പ്രാതല്‍ വിഭവങ്ങളില്‍ പ്രധാനമാണ്. വെള്ളേപ്പവും ഇറച്ചിയും, വെള്ളേപ്പവും സ്റ്റൂവും, വെള്ളേപ്പവും മുട്ടക്കറിയും... ഇങ്ങനെ പോകുന്നു ഈ കോമ്പിനേഷനുകള്‍. അതുപോലെ വെറൈറ്റി ആയി ഒരു അപ്പം ഉണ്ടാക്കി നോക്കിയാലോ. ഉഴുന്ന് അപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
1. പച്ചരി, അവല്‍ ഒരു ഗ്ലാസ് വീതം
2. ഉഴുന്ന് പരിപ്പ് കാല്‍ ഗ്ലാസ്
3. ഉലുവ 25ഗ്രാം
4. അപ്പക്കാരം കുറച്ച്
5. എണ്ണ, പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പച്ചരി, ഉഴുന്ന് പരിപ്പ്, അവല്‍, ഉലുവ ഇവയെല്ലാം കുതിര്‍ത്തുവെച്ച് അരയ്ക്കുക. അരച്ചിട്ട് മൂന്ന് മണിക്കൂര്‍ വെച്ചശേഷം ഇതിന്റെ കൂടെ ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ഉപ്പ്, അപ്പക്കാരം ചേര്‍ക്കുക. പിന്നീട് ഉണ്ണിയപ്പം ഉണ്ടാക്കുന്ന അപ്പച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായതിനുശേഷം മാവ് ഒഴിക്കുക. വെന്ത് പാകമായാല്‍ എടുക്കാം.