മലയാളികളുടെ ഭക്ഷണരീതി വളരെയധികം രസകരമാണ്. കാരണം എന്ത് ഭക്ഷണപദാര്‍ത്ഥം ഉണ്ടാക്കുകയാണെങ്കലും അതിലെ കൂട്ടിന്റെ ഒരു പ്രത്യേകത തന്നെ വ്യത്യസ്തമായിരിക്കും. ഇന്ന് നമ്മള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് തക്കാളി സൂപ്പ്. കേരളക്കാരുടെതെങ്കലും പാശ്ചാത്ത്യ വിഭവമാണ് സൂപ്പ് കേരളക്കാരുടെ പ്രിയപ്പെട്ട ഒന്നാണ്. രുചികരമായ തക്കാളി സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകള്‍
1.നന്നായി പഴുത തക്കാളി 4 എണ്ണം
2.വെളുത്തുള്ളി 4 ചുള
3.ബീറ്റുരൂട്റ്റ് ഒരു ചെരിയ കഷണം
4.ബട്ടര്‍ 1 ടേബിള്‍ സ്പൂണ്‍
5.ബെയ് ലീഫ് 1 എണ്ണം
6.ഉപ്പു പാകത്തിനു
7.പഞ്ചസാര ഒരു നുള്ളു
8.കുരുമുളകു പൊടി ആവിശ്യത്തിനു
9.അമുല്‍ ഫ്രെഷ് ക്രീം 1 ടേബിള്‍ സ്പൂണ്‍
10.ചോളപ്പൊടി 1 റ്റീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു കുക്കറില്‍ വെണ്ണ് ചൂടാക്കി അതിലേക്കു നുറുക്കിയ വെളുത്തുള്ളിയും ബെയ് ലീഫ് ചേര്‍ക്കുക. അതിനു ശേഷം തക്കാളി, ബീറ്റ്‌റൂട്ട്, 1 കപ്പു വെള്ളം ഇവ ചേര്‍ത്തു പാത്രം അടച്ചു രണ്ടു വിസില്‍ വരുന്നതുവരെ ചൂടാക്കുക. പിന്നീട് കുക്കര്‍ തുറന്ന് തക്കാളിയില്‍ നിനും അതിന്റെ തൊലി മാറ്റുക. ബെയ് ലീഫും മാറ്റിവെക്കുക. തക്കാളി തണുത്തുകഴിഞാല്‍ ഒരു മികസിയിലെക്കു മാറ്റി നന്നായി ബ്ലെന്‍ഡ് ചെയ്യുക. ഈ മിശ്രിതം ഒരു പാത്രത്തിലെക്കു അരിച്ചു മാറ്റുക.
നേരത്തെ മാറ്റി വച്ച ബെയ് ലീഫ് ഇതിലെക്കു ഇട്ടു മിശ്രിതം ചൂടാക്കുക. ഇതിലേക്കു ആവിശ്യതിനു ഉപ്പും പഞ്ചസരയും ചേര്‍ത്തു 4-5 മിനുട് ചൂടാക്കുക.കോണ്‍ ഫ്‌ലൊര്‍ 1 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ലയിപ്പിചു തിളക്കൂന്ന മിശ്രിതത്തിലേക്കു ഒഴിക്കുക. പത്രം ഇരക്കിവെചു ആവിശ്യത്തിനു കുരുമുളകു പൊടി ചേര്‍കുക. വിളമ്പുന്ന സമയത്തു ക്രീം ചേര്‍ത്താല്‍ സ്വാദിഷ്ടമായ തക്കാളി സൂപ്പ് കഴിക്കാം