ദോശകളില്‍ ഒരുപാട് വെറൈറ്റീസ് ഉണ്ടാക്കി നോക്കാറുണ്ടെങ്കിലും കൂന്തള്‍ ദോശയെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല. എല്ലാവരുടെ ഇഷ്ടഭക്ഷണമാണല്ലോ ദോശ. അരിദോശയും റവദോശയും തട്ടില്‍കുട്ടി ദോശ അങ്ങനെ പലവിധം ദോശകളുണ്ട്. കുന്തള്‍ കൊണ്ട് എങ്ങനെ ദോശ ഉണ്ടാക്കാം എന്ന് നോക്കാം
ചേരുവകള്‍
1. പച്ചരി - കാല്‍ കിലോ
2. ഉഴുന്നുപരിപ്പ് - 200
3. കൂന്തള്‍ - അര കിലോ
4. സവാള - രണ്ട്
5. തക്കാളി - ഒന്ന്
6. നെയ്യ് - രണ്ട് ടീസ്പൂണ്‍
7. പച്ചമുളക് - രണ്ട്
8. ഇഞ്ചി - ചെറിയ കഷണം
9. വെളുത്തുള്ളി - നാല് അല്ലി
10. കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
12. ഉപ്പ് - പാകത്തിന്
13. കറിവേപ്പില - പാകത്തിന്
14. ചെറുനാരങ്ങാനീര് - കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരിയും ഉഴുന്നും കുതിര്‍ത്ത് ആട്ടിയെടുത്ത് വയ്ക്കണം. ശേം ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ സവാളയും തക്കാളിയും ഇട്ട് വഴറ്റുക. ഇതിനു ശേഷം ഇഞ്ചി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം, വേവിച്ചുവച്ച കൂന്തള്‍ ഇട്ട് ചെറുതായി വഴറ്റിയതിനു ശേഷം ഇറക്കിവയ്ക്കുക. പാകത്തിന് പുളിച്ചുപൊങ്ങിയ ദോശമാവ് ചൂടായ കല്ലില്‍ കോരിയൊഴിച്ച് കനം കുറച്ച് വട്ടത്തില്‍ പരത്തുക. മറിച്ചിട്ട് എടുത്ത് നടുവില്‍ കൂന്തള്‍ മസാലക്കൂട്ട് സ്പൂണില്‍ കോരിവച്ച് മടക്കിയെടുത്ത് ചൂടോടെ വിളമ്പുക.