നാടന്‍ വിഭവങ്ങളും പലഹാരങ്ങളും നാല് മണിക്ക് കഴിക്കാന്‍ തയ്യാറാക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്മാണ്. എണ്ണയില്‍ പെരിച്ചതും വറുത്തതും ഒന്നും പലര്‍ക്കും താല്‍പര്യമില്ല. എന്നാല്‍ എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു വിഭവമാണ് വയണയിലയപ്പം. എങ്ങിനെ എളുപ്പത്തില്‍ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകള്‍
1. അരി വറുത്തത് .......... 1 കിലോ
2.ശര്‍ക്കര (ചീകിയത്) .......... 3 കപ്പ്
3.ഞാലി പൂവന്‍പഴം ............ ആവശ്യത്തിന്
4.തേങ്ങ ചിരവിയത് ......... 2 കപ്പ്
5.നെയ്യ് .........50 ഗ്രാം
6.ഏലയ്ക്ക ചതച്ചത് ......10 എണ്ണം
7.വയണയില........ആവശ്യത്തിന്
8.ഏലയ്ക്ക....... ആവശ്യത്തിന്
9.ഉപ്പ്....... ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വറുത്തവച്ച അരിപ്പൊടി എടുക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് ശര്‍ക്കര, പഴം,നെയ്യ്, തേങ്ങ ഇവ ഒരുമിച്ച് ചേര്‍ത്ത് ഒന്നുകൂടി കുഴയ്ക്കുക. ശേഷം ഏലയ്ക്ക ചതച്ചിടുക. പിന്നീട് വയണയില കുമ്പിള്‍ക്കുത്തി കുഴച്ചുവച്ച ചേരുവ കുമ്പിളിലേക്ക് നിറയ്ക്കുക. ശേഷം ഇവ ആവിയുള്ള പാത്രത്തില്‍ വേവിച്ചെടുക്കുക.