വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം സ്‌നാക്ക് ആയി തയ്യാറാക്കാന്‍ പറ്റിയ ഒരു വിഭവമാണ് പേട്ടാറ്റോ ലോലിപ്പോപ്പ്. ഉരുളക്കിഴങ്ങ് കൊണ്ട പല വിഭവങ്ങള്‍ തയ്യാറാക്കാമെങ്കിലും വെറൈറ്റി ആയി ഇതൊന്ന് പരീക്ഷിച്ച് നോക്കാേ. പൊട്ടാറ്റോ ലോലിപ്പോപ്പ് തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍.
ചേരുവകള്‍:
1. ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് - 4 കപ്പ്
2. ബട്ടര്‍ - 3 ടേബിള്‍ സ്പൂണ്‍
3. പച്ച കുരുമുളക് - 2 ടീ സ്പൂണ്‍
4. കുരുമുളക് പൊടി - 1 ടീ സ്പൂണ്‍
5. റൊട്ടിപ്പൊടി - 2 കപ്പ്
6. ഉപ്പ് - പാകത്തിന്
7. എണ്ണ - വറുക്കാന്‍
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്, ബട്ടര്‍, ഉപ്പ്, കുരുമുളക് പൊടി, പച്ച കുരുമുളക് എന്നിവ യോജിപ്പിച്ചു വയ്ക്കുക. ഇവ ചെറു ഉരുളകളാക്കി റൊട്ടിപ്പൊടിയില്‍ ഇട്ടുരുട്ടി വൃത്താകൃതിയിലോ നീളന്‍ ഉരുളകളായോ ആകൃതി വരുത്തി ചൂട് എണ്ണയിലിട്ട് വറുത്തു കോരുക. ഓരോന്നിലും ഓരോ ടൂത്ത് പ്രിക്ക് കുത്തി നിര്‍ത്തി വിളമ്പുക