Latest News

ടേസ്റ്റി നെല്ലിക്ക വൈന്‍ തയ്യാറാക്കാം...!

Malayalilife
ടേസ്റ്റി നെല്ലിക്ക വൈന്‍ തയ്യാറാക്കാം...!

ഒരുപാട് ഔഷധഗുണങ്ങളും പോഷകങ്ങളുടെയും കലവറയാണ്. നെല്ലിക്ക കൊണ്ട് അച്ചാര്‍ ഇടാറാണ് മിക്ക ആളുകളും. എന്നാല്‍ ഇത്തവണ ഒരു വെറൈറ്റി പരീക്ഷിച്ചാലോ. ക്രിസ്തുമസ് ന്യൂയര്‍ കാലമായതുകൊണ്ട് തന്നെ നല്ല ടേസ്റ്റി വൈന്‍ തയ്യാറാക്കി നോക്കാം. നല്ല ആരോഗ്യത്തിന് വേണ്ടി എങ്ങനെ നെല്ലിക്ക വൈന്‍ ഉണ്ടാക്കാം എന്ന് നോക്കാം. 


ആവശ്യമുള്ള സാധനങ്ങള്‍

1. നെല്ലിക്ക - ഒരു കിലോ

2.ശര്‍ക്കര - മുക്കാല്‍ കിലോ

3.ഗ്രാമ്പു - നാലെണ്ണം(ചതച്ചത്)

4.ഏലയ്ക്ക - നാലെണ്ണം(ചതച്ചത്)

5.പട്ട - നാലുചെറിയ കഷ്ണം

6.വെള്ളം - മൂന്ന് കപ്പ്(തിളപ്പിച്ചാറിയത്)

7.ചെറു ജീരകം - ഒരു ടീ സ്പൂണ്‍(പൊടിച്ചത്)

തയ്യാറാക്കുന്ന വിധം

ഉണങ്ങിയ ഒരു ഭരണിയില്‍ നെല്ലിക്ക വിതറിയതിനുശേഷം അതിനു മുകളിലായി ശര്‍ക്കര ഇടുക. ഇതിനു മുകളില്‍ ഗ്രാമ്പുവും,പട്ടയും ഏലയ്ക്കയും ,തിളപ്പിച്ചാറിയ വെള്ളവും ചേര്‍ക്കുക.ഭരണി നന്നായി അടച്ച് വായു കടക്കാത്തവിധം കെട്ടി വെയ്ക്കുക.നാലു ദിവസം കഴിയുമ്പോള്‍ ദിവസേന ഇളക്കിക്കൊടുക്കുക. നെല്ലിക്കയുടെ മുകളില്‍ വെള്ളം കണ്ടു തുടങ്ങിയാല്‍ പൊടിച്ച ജീരകം ഒരു തുണിയില്‍ കെട്ടി ഭരണിയില്‍ ഇട്ട് നന്നായി അടച്ചു കെട്ടുക.നാല്‍പ്പത്തഞ്ചുദിവസം കഴിയുമ്പോള്‍ ഇത് അരിച്ചെടുത്ത് കുപ്പിയിലാക്കി ഉപയോഗിക്കാം .

Read more topics: # food,# indian gooseberry wine,# recipe
food,indian gooseberry wine,recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES