രുചിയൂറും മുട്ട അവിയല്‍ തയ്യാറാക്കാം...!

Malayalilife
topbanner
രുചിയൂറും മുട്ട അവിയല്‍ തയ്യാറാക്കാം...!

മുട്ട  ഉപയോഗിച്ച് തോരനും കറിയുമെല്ലാം വെക്കുന്നതാണ് എല്ലാവരും. എന്നാല്‍ ഇത്തവണ രുചികരമായി മുട്ട അവിയല്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വിഭവമാണ് മുട്ട അവിയല്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മുട്ട അവിയല്‍ എങ്ങനെയെന്ന് നോക്കൂ:

ചേരുവകള്‍

*കോഴി മുട്ട, പുഴുങ്ങിയത് 6 എണ്ണം
*ഉരുളക്കിഴങ്ങ് 3 എണ്ണം (ഇടത്തരം വലിപ്പം)
*തക്കാളി    2 എണ്ണം
*പച്ചമുളക് 4 എണ്ണം
*മഞ്ഞള്‍പ്പൊടി    ഒന്നര ടീസ്പൂണ്‍
*മുളകുപൊടി    1 ടീസ്പൂണ്‍ (ചുവന്ന മുളകുപൊടി, കാശ്മീരി മുളകുപൊടി അല്ല)
*ഉപ്പ്    പാകത്തിന്
*പച്ചവെളിച്ചെണ്ണ    2 ടീസ്പൂണ്‍
*കറിവേപ്പില    2 തണ്ട്
*തേങ്ങ    1 അര കപ്പ്
*ചുവന്നുള്ളി    10 എണ്ണം
*ഇഞ്ചി 1 ഇഞ്ച് നീളത്തില്‍ കുനു കുനാ അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

രണ്ടു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ പാകത്തിനു വെള്ളമൊഴിച്ച് വേവിക്കുക എന്നിട്ട് അതില്‍ തക്കാളി നീളത്തില്‍ അരിഞ്ഞ് ചേര്‍ക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ തേങ്ങയും ചുവന്നുള്ളിയും, ഇഞ്ചിയും തരുതരുപ്പായി അരച്ച കൂട്ടു ചേര്‍ക്കുക അരപ്പ് നന്നായി തിളച്ച് വറ്റാറാകുമ്പോള്‍ കോഴിമുട്ട പുഴുങ്ങിയതു് രണ്ടായി പിളര്‍ന്ന് കറിയില്‍ ചേര്‍ക്കുക.മുട്ടയില്‍ അരപ്പു പിടിച്ചു കഴിഞ്ഞാല്‍ പച്ചവെളിച്ചെണ്ണയും കരിവേപ്പിലയും ചേര്‍ത്തു് വാങ്ങുക. മല്ലിയില ഇഷ്ടമുള്ളവര്‍ക്ക് കുറച്ച് ചേര്‍ക്കാവുന്നതാണ്

Read more topics: # food,# egg aviyal,# recipe
food,egg aviyal,recipe

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES