അറബികളുടെ പ്രിയപ്പെട്ടവിഭവമാണ് അലീസ്. മലബാര്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കോഴിക്കോട്ട് കാണപ്പെടുന്ന് ഒരു വിഭവമായ അലീസനോമ്പുതുറയ്ക്കും വിവാഹസല്‍ക്കാരങ്ങള്‍ക്കുമെല്ലാം ഉണ്ടാക്കാറുണ്ട്. ഗോതമ്പും കോഴിയും ചേര്‍ത്താണ് അലീസ ഉണ്ടാക്കുന്നത്. പഞ്ചസാര ചേര്‍ത്താണ് അലീസ വിളമ്പുന്നത്.
അലീസ ഉണ്ടാക്കുന്നതിന് നമുക്ക് വേണ്ട പ്രധാന സാധനം അലീസ ഗോതമ്പ് ആണ്.( കുത്തിയ ഗോതമ്പ്, പോളിഷ് ചെയ്ത ഗോതമ്പ് ).
നമുക്കും ഒന്ന് ട്രൈ ചെയ്യാമല്ലേ.
ചേരുവകള്‍
*ഗോതമ്പ് - അരക്കിലോ(വെളുത്ത് തൊലികളഞ്ഞത്)
*ചിക്കന്‍ - കാല്‍കിലോ
*സവാള - ഒന്ന്(ചെറുതായി അരിഞ്ഞത്)
*ഏലയ്ക്ക - ഒരു ടീ സ്പൂണ്‍(പൊടിച്ചത്)
*ഗ്രാമ്പു - ഒരെണ്ണം(ചതച്ചത്)
*പട്ട - ഒരു കഷ്ണം
*തേങ്ങാപ്പാല്‍ - ഒരു കപ്പ്(വെള്ളം അധികം ചേര്‍ക്കാത്ത കട്ടി പാല്‍)
*ഉപ്പ് - ആവശ്യത്തിന്
*നെയ്യ് - നൂറ് ഗ്രാം
*ചുവന്നുള്ളി - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
*കശുവണ്ടി - പത്തെണ്ണം
തയ്യാറാക്കുന്ന വിധം
ഗോതമ്പ് നന്നായി കഴുകി വൃത്തിയാക്കി കുതിര്‍ത്തെടുക്കുക. ചിക്കനും സവാളയും കുതിര്‍ത്ത ഗോതമ്പും പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഉപ്പ് ഇവയോടൊപ്പം ഒരു കുക്കറില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തു കഴിഞ്ഞാല്‍ ചിക്കനും ഗോതമ്പും നന്നായി ഉടച്ച് കുഴമ്പു രൂപത്തിലാക്കുക. ഇതില്‍ തേങ്ങാപാല്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഇതിലേക്ക് നെയ്യില്‍ വഴറ്റിയ കശുവണ്ടിയും ചുവന്നുള്ളിയും ചേര്‍ത്ത് ഉപയോഗിക്കുക.