മൽസ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ ഏവർക്കും പ്രിയപെട്ടവയാണ് . എന്നാൽ ഈ മൽസ്യം കൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഫിഷ് വിന്താലു. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍ :
മീന്‍ - കാല്‍ കിലോ
സവാള - 2 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി - 2 എണ്ണം
പച്ചമുളക് - 2 എണ്ണം (വട്ടത്തില്‍ മുറിച്ചത്)
തേങ്ങാ - അര മുറി
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/4 സ്പൂണ്‍
ഗരംമസാല പൊടി - 1/4 സ്പൂണ്‍
കുരുമുളക് പൊടി - 1/4 സ്പൂണ്‍
ഉലുവ - 1/2 സ്പൂണ്‍
വെളുത്തുള്ളി - 6 അല്ലി
പെരുംജീരകം - 1/4 സ്പൂണ്‍
പഞ്ചസാര - 1/4 സ്പൂണ്‍
മല്ലിയില - കറിവേപ്പില കുറച്ച്
തയ്യാറാക്കുന്ന വിധം :
മീന്‍ ചെറിയ കഷണങ്ങളാക്കി വക്കുക. മുളകുപൊടി,മഞ്ഞള്‍ പൊടി ,ഗരംമസാല പൊടി, കുരുമുളകുപൊടി ,ഉലുവ,വെളുത്തുള്ളി , പെരുംജീരകം ഇവയെല്ലാം കൂടി മയത്തില്‍ അരച്ചെടുക്കുക. അരപ്പ് ഒരു സ്പൂണ്‍ മാറ്റി വച്ചിട്ട് ബാക്കിയുള്ളത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വക്കുക.അധികം മൂത്തുപോകാതെ എണ്ണയില്‍ വറുത്തെടുക്കണം.തേങ്ങ ചുരണ്ടി അര കപ്പ് ഒന്നാം പാലും ഒരു കപ്പ് രണ്ടാം പാലും എടുത്തു വക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് തക്കാളി വെള്ളം ചേര്‍ക്കാതെ അരച്ചതും ബാക്കിയുള്ള അരപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. തിളച്ചു വരുമ്പോള്‍ രണ്ടാംപാലും വറുത്തു വച്ചിരിക്കുന്ന മീനും ചേര്‍ക്കുക. നന്നായി കുറുകിയ ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കുക. തിളക്കും മുന്‍പ് വാങ്ങി പഞ്ചസാരയും മല്ലിയില അല്ലെങ്കില്‍ കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക.