മീൻ കറി ഇല്ലാതെ എങ്ങനെയാണ് മലയാളികൾ ചോറ് കഴിക്കുന്നത്. അസാധ്യമായ ഒരു കാര്യമാണ് അത്. മീൻ കറി പോലെത്തെ റോസ്‌റ് ആണെങ്കിലോ. ചോറിന്റെ കൂടെ കഴിക്കാൻ ഇതിലും മികച്ച വിഭവം ഉണ്ടാവില്ല. എങ്ങനെയാണ് എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു അടിപൊളി മീൻ റോസ്‌റ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആവശ്യമുള്ള സാധങ്ങൾ അളവ് നോക്കി എടുക്കണം. സാധനങ്ങളും അളവും ആദ്യം നോക്കാം.
മീന്‍ മുള്ളില്ലാത്തത് - 250 ഗ്രാം
തക്കാളി - 2 എണ്ണം
സവാള - 1 എണ്ണം
ഇഞ്ചി - 1 ഇഞ്ച് കഷണം
വെളുത്തുള്ളി - 6 അല്ലി
കറിവേപ്പില - 1 ഇതള്‍
കാശ്മീരി മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - 1 നുള്ള്
കടുക് - ½ ടീസ്പൂണ്‍
എണ്ണ - 3 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എല്ലാ സാധനങ്ങളും എടുത്ത് വച്ചതിനു ശേഷം ഇനി പാകം ചെയ്യുന്ന വിധം നോക്കാം.
ആദ്യം പ്രധാന സാധനം മീൻ എടുക്കണം. മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. മറ്റൊരു പാത്രത്തിൽ തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. എന്നിട്ട് ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വഴറ്റുക. ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച്, മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക. എന്നിട്ട് ഇതിലേയ്ക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയില്‍ വേവിക്കുക. ചൂട് കൂടാതെയും സമയം കൂടാതെയും നോക്കുക. ഒന്ന് മസാല പിടിച്ച് വേകണം എന്ന് മാത്രം ഉള്ളു. പിന്നീട് 1-2 മിനിറ്റ് തുറന്ന് വച്ച് വെള്ളം വറ്റിച്ച് തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക. വേകും കുറവാണെങ്കിൽ കുറച്ചുകൂടി വേവിക്കാം. എല്ലാം തയാറായി കഴിഞ്ഞാൽ ഉടൻ പ്ലേറ്റിൽ വിളമ്പാം.
നല്ല ചെമ്പാവ് ചോറിന്റെ കൂടെ ഈ മീൻ റോസ്‌റ് കൂടി കഴിക്കണം.