ചേരുവകള്‍
ഉണക്കമീന്‍-1കിലൊ
വെളുത്തുള്ളി-150ഗ്രാം
ഇഞ്ചി-100ഗ്രാം
കറിയാപ്പില-7തണ്ട്
ഉലുവാ-1ടീസ്പൂണ്‍
കടുക് -1ടീസ്പൂണ്‍
നല്ലെണ്ണ-4ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ-4ടേബിള്‍സ്പൂണ്‍
മുളക്‌പൊടി-1ടേബിള്‍സ്പൂണ്‍
വിനാഗിരി-2കപ്പ് (1/2കുപ്പി)
തയ്യാറാക്കുന്നത് :
ഉണക്കമീന്‍ ചെറുതായി അരിഞ്ഞ് 3തവണ കഴുകി വെള്ളത്തില്‍ 6,7മണിക്കൂര്‍ ഇട്ട് വെയ്കുക. അധികമുള്ള ഉപ്പ് പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം വെള്ളത്തില്‍ നിന്ന് എടുത്ത് വെള്ളം വാലാന്‍ വെയ്ക്കുക.
ഇഞ്ചി,വെളുത്തുള്ളി നീളത്തില്‍ അരിയുക. ഒരു ചീനചട്ടിയില്‍ പകുതി വെളിച്ചെണ്ണ പകുതി നല്ലെണ്ണ ഇടുക. എണ്ണ ചൂടാകുബോള്‍ മീന്‍ ഇട്ട് വറുത്തെടുക്കുക. അതേ എണ്ണയില്‍ ഇഞ്ചിയും വെളുത്തുള്ളിയും വറത്തു കോരുക. കരിയാപ്പില എണ്ണയില്‍ ഇട്ട ശേഷം മുളക്‌പൊടി ഇട്ട് മൂപ്പിക്കുക. അതിനുശേഷം വിനാഗിരി ഒഴിച്ച് ചൂടാകുബോള്‍ ഗ്യാസ് നിന്നും മാറ്റുക.. വറുത്ത് വച്ചിരിക്കുന്ന കൂട്ടിലേയ്ക് വിനാഗിരി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.